0%

Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]

ഒന്ന് വിളിക്കണമെന്ന് വെച്ചതായിരുന്നു സമയം കിട്ടിയില്ല... അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു തിരികെ മെട്രോയിൽ കയറി താമസിക്കുന്ന വിമൻസ് ഹോസ്റ്റലിൽ എത്തി കുളിയും മറ്റു പരിപാടികളും കഴിഞ്ഞു അപ്പോഴേക്കും മെസ്സ് ഹാൾ അടക്കാനുള്ള സമയമായി ഓടിപ്പിടച്ചു പോയി കഴിച്ചെന്നു വരുത്തി...

തിരികെ വന്നു ഫോൺ നോക്കിയപ്പോൾ വീട്ടിൽ നിന്നും പിന്നെ നയനയുടെയും മിസ്സ്ഡ് calls ആദ്യം അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ തിരക്കി... പിന്നെ നയനയെ വിളിക്കാൻ തുടങ്ങിയപ്പോൾ അവളുടെ call ഇങ്ങോട്ട് വന്നു...

അവൾ ഭയകര എക്സിറ്റെമെന്റിൽ ആണ്‌ സംസാരം... എടി നമ്മുടെ പഴയ കൂട്ടുകാരെ ഒക്കെ കാണാറുണ്ടോ, നിന്റെ അരുൺ എന്തിയെ,+2 കഴിഞ്ഞു നീ എന്താ പഠിച്ചേ, അമ്മ അച്ഛൻ ഒക്കെ എന്ത് പറയുന്നു.. നിന്റെ ചേച്ചിയും അനുജത്തിയും എന്ത് പറയുന്നു

എടി ഒണക്ക കൊഞ്ചേ നീ ഇങ്ങനെ ചോദിച്ചോണ്ടിരുന്നാൽ ഞാൻ എങ്ങനെ പറയും

എന്നാ നീ പറ ഓരോന്നായി

പഴയ കൂട്ടുകാർ അമൃത ഇടയ്ക്ക് വിളിക്കും ബാക്കി ആരുമായും അത്ര വിളിയൊന്നും ഇല്ല ഓരോത്തരും ഓരോ വഴിക് പോയില്ലേ പിന്നെ ഞങ്ങളുടെ വീടൊക്കെ വിറ്റാരുന്നു ഇപ്പൊ അമ്മയുടെ നാട്ടില താമസം

അരുൺ +2 കഴിഞ്ഞപ്പോഴേ ബ്രേക്ക്‌ അപ്പ്‌ ആയി

അച്ഛൻ പോയി 2 വർഷം മുൻപ് അമ്മ സുഖമായി ഇരിക്കുന്നു

ചേച്ചിയുടെ കല്യണം കഴിഞ്ഞു 2 വയസുള്ള ഒരു കുട്ടി ഉണ്ട്

അനിയത്തി ഇപ്പൊ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോകുന്നു

ഞാൻ ഇപ്പൊ ഇവിടെ ഒരച്ച ആയി നാട്ടിൽ ദിവസവും പോയി വരാൻ പറ്റുന്ന ദൂരത്തു ആയിരുന്നു പക്ഷെ ഇവിടെ കുറച്ചൂടെ സാലറി

💬 Comments

View all comments