0%

Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]

തിരികെ തന്നാൽ മതി... നാളെ ഡ്യൂട്ടി ഇല്ലേ ഇപ്പൊ ഉറങ്ങിക്കോ.. ഞാൻ എത്തിയതേ ഉള്ളു good മുത്തേ സ്വീറ്റ് ഡ്രീംസ്‌

ശെരിഡി good night dear

ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അവളെപ്പറ്റി ആലോചിച്ചു പണ്ട് അവളെ ഒഴിവാക്കിയതിൽ കുറ്റബോധം തോന്നി... ഇപ്പോൾ സഹായിച്ചതിൽ നന്ദിയും..

ദിവസങ്ങൾ കടന്നു പോയി 4 മാസം കഴിഞ്ഞു ബാംഗ്ലൂർ വന്നിട്ട് വല്യ മാറ്റം ഒന്നുമില്ല... ഇടയ്ക്ക് നയനയെ കാണുന്നതാണ് ആശ്വാസം രണ്ട് ആഴ്ച ഒരിക്കൽ അവളെ കാണും ഇടയ്ക്ക് അവൾ എന്നെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചു അതിന്റെ ഭാഗമായി ഒന്ന് വീണു മുറിവൊക്കെ ഉണങ്ങി.. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഡ്യൂട്ടിക്കിടയിൽ അവൾ വിളിക്കുന്നത്..

എടി സംവൃതയുടെ മാരിയേജ് ആണ്‌ അവൾ next week നാട്ടിൽ പോകും പിന്നെ ബാംഗ്ലൂർക്കു ഇല്ല... നീ ഇങ്ങോട്ട് വരുന്നോ ഇടയ്ക്ക് നിന്നെ ഇങ്ങോട്ട് മാറ്റമെന്നു അന്നേ ഞാൻ പറഞ്ഞപ്പോൾ അവൾക്കായിരുന്നു എതിർപ് അവൾ പോയാൽ പിന്നെ സാരമില്ല നീ വരുന്നോ?

റെന്റ് ഒന്നും നീ പേടിക്കേണ്ട 1 year paid ആണ്‌ അത് കഴിഞ്ഞു വരുന്നത് അപ്പൊ നോക്കാം അങ്ങനെയാണേൽ അവൾ പോകുന്നതിന്റെ അടുത്ത സൺ‌ഡേ ഇങ്ങോട്ട് മാറിക്കോളൂ

ഞാൻ : എടി ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം

ആലോചിക്കാൻ ഒന്നുമില്ല നീ മാറുന്നു

ഞാൻ ഒരു m മാത്രം പറഞ്ഞു

കാര്യങ്ങൾ വളരേ വേഗം നടന്നു ഞാൻ അവളുടെ ഫ്ലാറ്റിലേക്കു മാറി അവിടുന്ന് ഓഫീസിൽ പോകാനും എളുപ്പമാണ്.. ഫ്രീയായി താമസിക്കുന്നത് കൊണ്ട് രാവിലെ എണിറ്റു ഫുഡ്‌ ഒക്കെ ഞാൻ ഉണ്ടാക്കും ഞാൻ നയനയുടെ കൂടെയാണ് കിടപ്പു... ഒരാഴ്ച കൊണ്ട് ഞാൻ വീണ്ടും ഒരുപാട് അടുത്തു. ചില ദിവസം അവൾക് നൈറ്റ്‌ ഡ്യൂട്ടി ഉള്ളപ്പോൾ റൂമിൽ ഞാൻ തനിച്ചാകും അവളുടെ ഡ്യൂട്ടി ഒരു സ്ഥിരത ഇല്ല but നല്ല സാലറി ഉണ്ട് പിന്നെ ഫെസിലിറ്റിയും . ഒരു ദിവസം രാത്രി കിടക്കുമ്പോൾ നയന ചോദിച്ചു

ആദ്യേ നിങ്ങൾക് എന്താ പറ്റിയെ.. നിങ്ങൾ അത്യാവശ്യം ഫിനാൻസിലായി സെറ്റ് ആയിരുന്നു നീ നന്നായി പഠിക്കുമായിരുന്നു നിന്റെ അനിയത്തി നിന്നെക്കാൾ നന്നായി പഠിക്കുമായിരുന്നു, വീടൊക്കെ വിറ്റു എന്താ സംഭവിച്ചേ?

എന്റെ സങ്കടങ്ങൾ എന്റേതാണെന്നു വിചാരിച്ചു കൊണ്ടിരുന്ന എനിക്ക് എന്റെ കാര്യങ്ങൾ അവളോട്‌ പറയണമെന്ന് തോന്നി.. അങ്ങനെ എന്റെ സങ്കടങ്ങളുടെയും പ്രാരാബ്ദങ്ങളുടെയും കേട്ട് അവൾക്കു മുന്നിൽ തുറക്കാൻ തുടങ്ങി

എടി അച്ഛന് റിയൽ എസ്റ്റേറ്റ് പരുപാടി

💬 Comments

View all comments