Chapter Title : വധു is a ദേവത 10 [Doli]
ഞാൻ ഓർത്തത്....
അതൊന്നും വേണ്ട ഇപ്പൊ തന്നെ പോവാൻ നോക്ക് വൈകീട്ട് ആൾകാർ ഒക്കെ വരും സമയം കിട്ടി എന്ന് വരില്ല അമ്മ പറഞ്ഞു...
ശെരി ഇതൊന്നു കഴിച്ചിട്ട് പോരെ അതോ ഇപ്പൊ തന്നെ പോണോ ഞാൻ ചോദിച്ചു.... തർക്കുത്തരം മാത്രം ഒരു കുറവും ഇല്ല; ദേ നാളെ ഒരു കൊച്ച് കേറി വരാൻ പോവാ നിൻഡ്3 ഈ സംസാരം അവളോട് വേണ്ട കേട്ടല്ലോ.... അമ്മ പറഞ്ഞു...
ഓ ഇപ്പഴേ ജൈൽ വാസം തുടങ്ങി....ഞാൻ പറഞ്ഞു....
ജയിൽ ഒന്നും അല്ല നീ ഒന്ന് പറയും അവൾ രണ്ട് പറയും എൻ്റെ മോൻ അതിന് മൂന്ന് പറയും അവസാനം അത് എൻ്റെ പെടലിക്ക് വരും ... വൈയാ വയസ്സായി അമ്മ പറഞ്ഞു...
അങ്ങനെ കഴിപ്പ് ഒക്കെ കഴിഞ്ഞ് ഞാൻ ഇറങ്ങാൻ നിന്നു അമ്മ ഞാൻ പോവാ... ദേ വല്ല കളറും അടിച്ച ആ വഴി എങ്ങോട്ടെങ്കിലും പൊക്കോ കേട്ടല്ലോ....
ആ കേട്ടു കേട്ടു....
ഞാൻ മുടിവെട്ടലും പരിപാടികളും കഴിഞ്ഞ് വീട്ടിൽ എത്തി....
വൈകീട്ടോടെ വീട് പാക്ക് ആയി അമ്മയുടെ അനിയത്തിയും ഫാമിലിയും അച്ഛൻ്റെ ഫാമിലിയും ചേറിയച്ചനും ഫാമിലിയും എല്ലാരും എത്തി തുടങ്ങി....
രാത്രിയോടെ മഹാലക്ഷ്മിയും എത്തി നേരെ അവൾ വന്നത് എൻ്റെ റൂമിൽ ആണ് അവിടെ ഞാനും അമറും അച്ചുവും ഉണ്ടായിരുന്നു....
അപ്പോഴാണ് വിളിച്ച് കാറിന് ഡീസൽ അടിക്കാൻ പറഞ്ഞത് അവന്മാർ രണ്ടും കൂടെ അതിന് പോയി...
ഞാൻ ഫോൺ എടുത്ത് ദീപുവിൻ്റെ നമ്പറിൽ വിളിച്ച് എവിടെ ആണ് ; വേഗം വരാനും പറഞ്ഞു...
അതിൻ്റെ ഇടയിൽ മഹാലക്ഷ്മി സെൽഫി എടുക്കാൻ എന്നെ വിളിച്ചു ഫോൺ സംസാരിക്കുന്നതിന് ഇടയിൽ ഞാൻ അതും ചെയ്തു.... ഇതേ സമയം അമൃതയുടെ വീട്ടിൽ തനിക്ക് വരുന്ന കല്യാണ ആശംസകൾക്ക് മറുപടി കൊടുക്കുന്ന അമൃത മഹാലക്ഷ്മിയുടെ സ്റ്റാറ്റസ് കണ്ടു.....
ഇന്ദ്രനും ആയി ഉള്ള ഫോട്ടോ "Caption - My Boyfriend getting Married Tomorrow " എന്ന്.....
ഓ മുടിയൊക്കെ വെട്ടിയിട്ടുണ്ട് അപ്പോ ....
എന്നാലും ഇവൾ എന്തിനാ ഇങ്ങനെ ഒരു caption ഇട്ടത് ആരെങ്കിലും
💬 Comments
View all comments