0%

Chapter Title : വധു is a ദേവത 12 [Doli]

Author : Kambikathakal Read All Parts 250

അമ്മു ചോദിച്ചു....

മോളുണ്ടല്ലോ അവൻ്റെ സ്വീറ്റ് വൈഫ് മോൾ പറഞ്ഞൊളും പപ്പ പറഞ്ഞു...

എന്താ കാര്യം നിങൾ അതൊന്നു പറ...

ഒന്നുമില്ല മോളെ നമ്മടെ ഫ്രണ്ട്സ്സ് ഫാമിലി ഒക്കെ ഉള്ള ഒരു പാർട്ടി നടത്തണം എന്നാണ് ആൻ്റിയുടെ ആഗ്രഹം പക്ഷേ അവൻ സമ്മതിക്കുമോ എന്ന പേടി പപ്പ പറഞ്ഞു....

അതാണോ അത് നേരിട്ട് അങ്ങ് പറഞ്ഞ പോരെ ഇതിനെന്ത പേടിക്കാൻ ഇത്ര അവൾ പറഞ്ഞു....

ഇല്ലാടാ കുട്ടാ അവൻ സമ്മതിക്കും എന്ന് തോന്നുന്നില്ല അമ്മ പറഞ്ഞു.....

സമ്മതിച്ചില്ലെങ്കിൽ വിരട്ടണം ആൻ്റിയുടെ വിരട്ടലിൽ അവൻ വായും പൂട്ടി നിന്നോളും അവൾ പറഞ്ഞു....

നീ കൊള്ളാല്ലോ ടി കൊച്ചെ എൻ്റെ മോനെ നീ അടിമയാക്കുവോ അമ്മ ചോദിച്ചു...

അതെ എൻ്റെ സ്നേഹത്തിൻ്റെ അടിമ അവൾ അമ്മക്ക് മറുപടി കൊടുത്തു....

ഉവ്വ ഉവ്വെ ഇവൾ ആള് കൊള്ളാലോ നോക്കന്നെ അമ്മ പപ്പയെ നോക്കി പറഞ്ഞു....

അതെ തൻ്റെ മോനെ മോള് നന്നാക്കിക്കൊളും പപ്പ അമ്മയോട് പറഞ്ഞു...

അവനേ ആരും നന്നാക്കാൻ ഒന്നും നോക്കണ്ട അതിന് മാത്രം മോശം ഒന്നും അല്ല എൻ്റെ മോൻ... അമ്മ പറഞ്ഞു....

അല്ലാ വളരെ നല്ല മാന്യൻ തന്നെ സ്നേഹം ഇല്ലാത്ത മോരടൻ .... അവൾ പറഞ്ഞു...

ദേ പെണ്ണേ നീ വാങ്ങിക്കും എൻ്റേൽന്ന് അമ്മ പറഞ്ഞു.... കാര്യം അവന് ഇത്തിരി അല്ല ഒത്തിരി വാശി ഉണ്ട് പിന്നെ ദേഷ്യം കുറച്ച് ഓവർ ആണ് അത്ര അല്ലേ ഉള്ളു പപ്പ പറഞ്ഞു...

മനസ്സാക്ഷി ഇല്ലാന്ന് അവള് പറഞ്ഞു....

അതെന്താ മോളേ നീ അങ്ങനെ പറഞ്ഞെ....

ഒരു പെൺകുട്ടി അതും സ്വന്തം ഭാര്യ പുതിയ ഒരു സ്ഥലത്ത് വന്നതല്ലേ എന്നൊന്നും ഇല്ല അവൻ ഇന്നലെ എന്നെ ഒറ്റക്കാക്കി അപ്പുറത്തെ റൂമിൽ പോയി കിടന്നു അറിയോ..... അവൾ പറഞ്ഞു....

അയ്യോ അപ്പോ നിങൾ രണ്ടും രണ്ട് റൂമിൽ ആണോ കെടന്നത് അമ്മ അൽബുതത്തോടെ ചോദിച്ചു .....

ആന്ന് ദുഷ്ടൻ..... അവൾ പിറുപിറുത്തു....

ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നോക്കാം ഹമം നോക്കാം അമ്മ പറഞ്ഞു....

മോനെ വളർത്തി വഷളാക്കി അവൾ പറഞ്ഞു...

💬 Comments

View all comments