Chapter Title : വധു is a ദേവത 18 [Doli]
അയാൾ ഞാനും എത്ര നേരം ആണ് ക്ഷേമിക്കുന്നത്..... എല്ല ഇടതും കാണും ഇത് പോലെ ഉള്ള ഫേസ്ബുക്ക് അമ്മാവന്മാർ .....
അതൊക്കെ ശെരി തന്നെ പക്ഷേ അത് ആരണ്ണ് അറിയാമോ നിനക്ക്
അറിയാം ആൻ്റിയുടെ ചേച്ചിടെ ഭർത്താവ് ....
പുള്ളിയോട് ആരും എതിർത്ത് സംസാരിക്കാറില്ല എന്നൊക്കെ ആണ് പറഞ്ഞത്
എന്നുവച്ച് എന്തും കേട്ട് നിക്കണം എന്നാണോ......
ശെരി അതൊന്നു വിട് കൃഷ്ണാ അത് കഴിഞ്ഞില്ലേ അവൻ സോറിയും പറഞ്ഞു പിന്നെ എന്താ .....
നിങൾ കഴിച്ചതാണോ ഞാൻ അവരോടു ചോദിച്ചു....
കഴിച്ചു നീയോ
ആ കഴിച്ചു....
കൊറച്ച് നേരത്തിന് ശേഷം ഞങൾ വീട്ടിലേക്ക് എത്തി.....
ഇവൻ ഇനിയും വന്നില്ലേ സമയം ആയല്ലോ .....ഞാൻ പറഞ്ഞു....
അവൻ വരില്ല വിളിച്ച് പറഞ്ഞു..... നാളെ വരുള്ളു എന്ന് അമ്മ പറഞ്ഞു
എന്നെ വിളിച്ചില്ലല്ലോ .....ഞാൻ ഫോൺ എടുത്ത് നോക്കി ശെരി ആണ് കോൾ വന്നിട്ടുണ്ട്.....
ടാ നീ പോയി കുൽ8ച കെടക്കാൻ നോക്ക് നാളെ പോവണ്ടത്താണ് അമ്മ എന്നോട് പറഞ്ഞു
ഞാൻ ഒന്നുമില്ല
ടാ ഇനി എനിക്ക് വൈയ്യാ രാത്രി വായടിക്കാൻ.
ടാ പപ്പ എന്നെ വിളിച്ചു നിൻ്റെ ഭാര്യയുടെ ചേച്ചി ആണ് അപോ പോണോ വേണ്ടയോ എന്ന് നീ തന്നെ ആലോചിക്ക് ,, ഡോ വാ നമ്മക്ക് പോവാ പപ്പ അമ്മയെ വിളിച്ചു.....
എന്തായാലും പോയേക്കാം അല്ലേ ഞാൻ മനസ്സിൽ വിചാരിച്ചു.....
നേരെ റൂമിൽ പോയി താടി മിനിമൽ കട്ട് അടിച്ച് കുളിച്ച് കിടന്നുറങ്ങി......
രാവിലെ അമ്മയുടെ വിളി വന്നു ടാ ഇന്ദ്ര ഇത്ര നേരം ആയി വിളിക്കുന്നു വാ എണിക്ക് പോവണ്ടെ നമ്മൾക്ക് .....
ഇത്ര മണിക്കാണ് പോവണ്ടത് .....
7 മണിക്ക്
ഇപ്പൊ എത്ര ആയി
6 മണി ഒരുപാട് ദൂരം പോവാൻ ഉള്ളതാ നീ വന്നെ
അമ്മ ഞാൻ വരണോ അമ്മ
വരണം നീ പോയി കുളിച്ചിട്ട് വാ ഞാൻ ഡ്രസ്സ് തേക്കട്ടെ
അമ്മ എന്നെ ഉന്തി തള്ളി ബാത്ത്റൂമിൽ ആക്കി
അങ്ങനെ കുളി കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങിയ എനിക്ക് അമ്മ മുണ്ടും ഷർട്ടും തന്നു
💬 Comments
View all comments