0%

Chapter Title : വധു is a ദേവത 19 [Doli]

Author : Kambikathakal Read All Parts 477

മാറി കെടന്നെ ... ഞാൻ അവളെ പിടിച്ച് മാറ്റി....

എണീറ്റ് പോയി ബ്രഷിങ്ങും പരിപാടികളും എല്ലാം കഴിഞ്ഞ് വന്ന് ബെഡിൽ കേറി ഇരുന്നു....

വന്നോ ഭാര്യയോട് സ്നേഹം ഇല്ലാത്ത ജന്തു....

ഇപ്പൊ അങ്ങനെ ആയോ

ആ ആയി...

എന്നാ അങ്ങോട്ട് മാറി കെടക്ക് പോത്തെ.....

ഔ വേദനിക്കുന്നു തള്ളാതെ

അമ്മുകുട്ടാ വാ എണിക്ക് മതി.ഉറങ്ങിയത്...

സമയം ആയോ

സമയം ഒന്നും ആയില്ല

അപ്പോ പിന്നെ പോയി പണി നോക്ക്.....

രണ്ട് മിനിറ്റ് കഴിഞ്ഞ് ഞാൻ അവളെ നോക്കി. വീടും ഉറക്കം തുടങ്ങി....

ഞാൻ വേഗം പോയി ബാൽക്കണി ഡോർ തുറന്ന് ബെഡിന് അടുത്തേക്ക് വന്ന് ഒരു കിളി കുഞ്ഞിനെ പോലെ അവളെ പൊക്കി എടുത്ത് ബാൽക്കണി വഴി വെളിയിൽ പോയി....

അമ്മു അമ്മു

എന്താടാ

കണ്ണ് തുറന്നു നോക്ക്

സൗകര്യം ഇല്ല

ചുമ്മാ തുറക്കെന്ന്

എന്തോന്ന് ഇന്ദ്ര

അവൾ പതിയെ കണ്ണ് തുറന്നു അയ്യോ ഇടല്ലേ പ്ലീസ് അവൾ എൻ്റെ തോളിൽ മുറുക്കി പിടിച്ചു.....

ഇടും ഇപ്പൊ ഇടും ഞാൻ അവളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞു....

എടാ വെള്ളത്തിന് നല്ല തണുപ്പ് കാണും പ്ലീസ്.... അവൾ ചിരിച്ചോണ്ടും അലറികൊണ്ടും പറഞ്ഞു....

ശെരി ശെരി ഇടുന്നില്ല എറങ്ങിക്കോ ഞാൻ അവളെ താഴെ നിർത്തി....

പതുക്കെ വഴുക്കും ഞാൻ തന്നെ നിന്നോളാം..... ശെരി പതിയെ ..... പേടിച്ചോ...

ചെറുതായിട്ട് ....

നീ എന്താ എന്നെ ഇടാഞ്ഞെ.....

അത് ഉറങ്ങുന്ന ഒരാളെ പെട്ടന്ന് സ്ട്രെസ്സ് കൊടുത്താ ചെലപ്പോ അവർക്ക് പാനിക്ക് അറ്റാക്ക് വരെ വരും .... ആതാണ് ഒന്ന് പേടിപ്പിച്ചിട്ട് വിട്ടത്....

അച്ചോടാ എൻ്റെ കുട്ടന് എന്നോട് ഇത്ര സ്നേഹമോ....

പിന്നെ എനിക്ക്. സ്നേഹിക്കാൻ നീ അല്ലേ ഉള്ളൂ... ഡുണ്ടു

നിനക്ക് അത് ഓർമ ഉണ്ടോ ഇപ്പോഴും

പിന്നെ നിൻ്റെ ഓരോ ഓർമ്മയും ദേ ഇവിടെ ആണ് സൂക്ഷിച്ചിട്ടുള്ളത്.....ഞാൻ നെഞ്ചിൽ തൊട്ട് കാണിച്ചു.....

അയ്യോ എൻ്റെ കുട്ടന് ഞാൻ ഒരു ഉമ്മ തരട്ടെ എവിടെ കവിൾ ഇങ്ങ് കാണിച്ചെ .....

അവൾ തരുന്ന സ്നേഹ ചുംബനം ഞാൻ സ്നേഹത്തോടെ വാങ്ങി.....

ഡുണ്ടു എന്നെ

💬 Comments

View all comments