Chapter Title : വധു is a ദേവത 20 [Doli]
നാളെ നീ ലീവ് എടുത്ത് എൻ്റെ കൂടെ വാ രാവിലെ 7 മണിക്ക് പോണം ഞാൻ വരും കുറ്റി ഇട്ട് ഒറങ്ങിയാ ചവിട്ടി ഞാൻ കൊല്ലും കേട്ടോ.....
എടാ ഇപ്പൊ തന്നെ 11 ആയി....
നീ രാത്രി സോള്ളാറുണ്ടോ ഹേ....
ഇല്ല
ഇല്ലെ
ചെറുതായിട്ട്....
അത് നീ എന്തോ ചെയ്യ് ഫോൺ സൈലൻ്റ് ആക്കണ്ട കുറ്റി ഇടുകയെ വേണ്ട കേട്ടോ... കേട്ടോ ടാ പട്ടി
കേട്ടു.... കൊല്ലുവോ
പറഞ്ഞതിൽ മാറ്റം വന്ന ചിലപ്പോ....
ശെരി .... ഞാൻ ഉറങ്ങുന്നെ ഇല്ല
അത് നിൻ്റെ ഇഷ്ടം ഞാൻ വരുമ്പോ ഇവിടെ റെഡി ആയി കാണാം കേട്ടോ.....
ശെരി.... നീ ഒന്ന് പൊവാമോ .....
ദിർദി ആയൊടാ കള്ള....
ഇറങ്ങി പോടാ മൈരെ.... ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് നീ പേടിക്കണ്ട അവളെ മഹയെ ഞാൻ റെഡി ആക്കിക്കോളാം ....
ശെരി ശെരി....
ആ പിന്നെ നിന്നോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട് നാളെ പറയാം.....
ശെരി
ഞാൻ ഞങ്ങളുടെ റൂമിലേക്ക് കേറി പോയി....
പതിയെ വാതിൽ തുറന്നു....
മൊബൈൽ ലൈറ്റ് ഓൺ ആക്കി ഉയർത്തി നോക്കി ഉറങ്ങി....
സമയം ആയില്ലേ ....
ഞാൻ 6 മണിക്ക് അലാറം വച്ചിട്ട് പതിയെ ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ കേറി കിടന്നു....
ബാാ
അയ്യോ
പേടിച്ചോ ....കൈ അടിച്ച് ലൈറ്റ് ഇട്ടിട്ട് അവൾ തലയിൽ കൈ കൊടുത്ത് കിടക്കുന്നു....
നീ ഉറങ്ങിയില്ലേ.....
ഇല്ല എൻ്റെ കുട്ടൻ വരാതെ ഞാൻ എങ്ങനെ ഉറങ്ങും .....
മിണ്ടരുത് എനിക്ക് തല്ല് 4കിട്ടി എന്ന് അറിഞ്ഞപ്പോ കൈ അടിച്ച് ചിരിച്ചവൾ ആണ് നീ....
അത് പിന്നെ നിന്നെ ഒതുക്കാൻ പറ്റുന്ന ഒരേഒരു ആള് അത് വൃത്തിക്ക് ചെയ്യുമ്പോ സന്തോഷിക്കാതെ പിന്നെ....
അപ്പോ നിനക്ക് അറിയാം നിൻ്റെ കൈയ്യിൽ ഞാൻ നിക്കില്ല എന്ന് ....
അതൊക്കെ എനിക്ക് അറിയാം നിന്നെ ആൻ്റിക്ക് മാത്രമേ ചവിട്ടി കൂട്ടി ഒതുക്കാൻ പറ്റുള്ളൂ.....
ചെ അമ്മ വന്നിലായിരുന്നെങ്കിൽ പപ്പയെ സോപ്പിട്ട് പിടിക്കാമായിരുന്നു .....
സത്യം ഞാൻ കണ്ട് അങ്കിൾ നിൻ്റെ വഴിക്ക് വരുന്നത്....
അതാണ്
💬 Comments
View all comments