0%

Chapter Title : വധു is a ദേവത 21 [Doli]

Author : Kambikathakal Read All Parts 788

അവിടെ വച്ച് കണ്ടതാ പാവം ചെക്കൻ ആണ് അന്ന് വെള്ളം അടിച്ച് അലമ്പ് ആയത്താ അന്ന് പമ്പിൽ വച്ച് കാര്യം ഒക്കെ സോൾവ് ആയി അത്ര തന്നെ

പപ്പ : കൊള്ളാം എന്തായാലും

ഞങ്ങൾ ഫൂഡ് ഒക്കെ കഴിച്ചിട്ട് വീട്ടിലേക്ക് പോയി....

അല്ല നീ പോവുന്നില്ലെ പപ്പ ചോദിച്ചു...

ഇല്ല അമർ വാങ്ങി കൊണ്ട് വരും ....വണ്ടി ഞാൻ വൈകുന്നേരം കൊണ്ട് കൊടുത്തേക്കാം....

ശെരി എന്നാലേ പരുപാടി നടക്കട്ടെ ഞാൻ ഒന്ന് പൊറത്തെക്ക് പോയിട്ട് വരാം

എങ്ങോട്ടാ

ഓഫീസ് വരെ പോയിട്ട് ഉച്ച ആവുമ്പോഴേക്കും വരാം നീ എല്ലാം റെഡി ആക്കി വക്ക്....

അല്ല എങ്ങനെ പോവും

ഞാൻ ഒരു ഓട്ടോ എടുത്ത് പോക്കൊള്ളാം....

പപ്പ പുതിയ കാർ എടുത്തോ പപ്പ

ആണോ

ചുമ്മാ കൊണ്ട് പോ പപ്പ

ശെരി കീ താ

അതെ ഡീസൽ അടിച്ചേക്കണെ

ശെരി ശെരി.....

ഉള്ളിലേക്ക് പോയി താക്കോൽ എടുത്ത് പപ്പക്ക് കൊടുത്തു ....

അമ്മ

എന്തോ

പാക്കിങ് ഒക്കെ കഴിഞ്ഞോ....

ഇല്ല കുട്ടാ പപ്പയുടെ കുറച്ച് ഡ്രസ്സ് കൂടെ ഉണ്ട് ....

അമ്മ അമ്പലത്തിൽ ഇടാൻ മുണ്ട് എടുത്ത് വച്ചോ കേട്ടോ

അയ്യോ ഞാൻ മറന്ന് പോയി നന്നായി പറഞ്ഞത്

അമ്മ അമ്മക്ക് ഇഷ്ടം ആയോ ട്രിപ്പ്

അതിന് പോയില്ലല്ലോ...

അതല്ല പോവാൻ പോവുന്ന സ്ഥലം...

കൊള്ളാം താങ്ക്യൂ....ഉമ്മ...

അതെ അവൾ ഇല്ലെ മഹാ അമ്മ ചോദിച്ചു

ഉണ്ട് അവൻ വരുമ്പോ അവളെയും ഇങ്ങോട്ട് കൊണ്ട് വരും

അമ്മ പത്ത് പേര് ഉണ്ടെങ്കിൽ ഫൂഡ് ഉണ്ടാക്കാൻ പറ്റിയ പത്രം ഇല്ലെ നമ്മുടെ അടുത്ത്

കാണും കാണും എന്താ

ഒന്നുമില്ല ചോദിച്ചത് ആണ്....

നീ അല്ലേ ഷെഫ്

അതെ കലക്കണം കേട്ടോ

പിന്നെ ഇല്ലെ അമ്മക്ക് എന്തെങ്കിലും സ്പെഷ്യൽ വേണോ....

ഉം ഒരു ചെറിയ സാധനം കിട്ടിയാ കുഴപ്പം ഇല്ല

എന്ത്

പാൽ പായസം

അതിൽ അമ്മ അല്ലേ എക്സ്പേർട്ട്

അത് അതെ പക്ഷേ ഉണ്ടാക്കാൻ വൈയ്യ ഇന്ന് നല്ല ദിവസം അല്ലേ അപ്പോ പായസം വേണം

ഒക്കെ സെറ്റബുദ്ധിമുട്ട് ആവോ

എന്തിന്

💬 Comments

View all comments