Chapter Title : വധു is a ദേവത 39 [Doli]
എല്ലാരും ഞെട്ടി ...അമ്മുവും ശ്രീയും പേടിച്ച് പരസ്പ്പരം നോക്കി ...
നന്ദൻ : അളിയാ തേഞ്ഞ്
ദേവി ചേച്ചി : ദേ തോന്യാസം പറയരുത് ....
വിഷ്ണു : നീ അങ്ങനെ അല്ലേ പറയൂ...അല്ലെന്ന് ഇവള് പറയട്ടെ .... ഡീ പറ ഡീ നീ ഇവനും ആയി കല്യാണം കഴിച്ചില്ലെ ...
ആരും ആയിട്ട് ഞാൻ പെട്ടെന്ന് എടയില് കേറി പറഞ്ഞു ...
പട്ടാളം : നീ മിണ്ടരുത് കഴുവേറി മോനെ നിന്നെ ഞാൻ വച്ചേക്കില്ല....
നന്ദൻ : ഇയാള് ഒണ്ടാക്കും ....
ഞാൻ : നന്ദ ...നീ മിണ്ടാതെ ഇരി ....
ഞാൻ : പറ ടാ ആരും ആയിട്ട് ഞാനും ആയിട്ട് ആണോ ...പറ നിനക്ക് ഇനിയും മതി ആയില്ലേ ഇതിനാണോ പോവാൻ ഒരുങ്ങിയ എന്നെ നീ പിടിച്ച് നിർത്തിയത് ...സൂര്യ നീ ഇത് വിശ്വസിക്കല്ലെ ഇവൻ്റെ ലക്ഷ്യം ഈ കല്യാണം മൊടക്കുക എന്നത് മാത്രം ആണ് ...?
സൂര്യ : പിന്നല്ലാതെ ... എനിക്കറിഞ്ഞൂടെ സ്വന്തം കൂടേ പെറന്നതിനെ കള്ളക്കേസിൽ കുടുക്കി നാണം കെടുത്തിയ ഇവൻ പറയുന്നത് മണ്ടന്മാരെ വിശ്വസിക്കൂ....?
വിഷ്ണു : ടാ ടാ നീ ഒരുപാട് അങ് നാടകം കളിക്കാതെ ...
ദാസ് അങ്കിൾ : ടാ ടാ മതി നിൻ്റെ ചെലപ്പ് നിർത്ത്...
വിഷ്ണു : അച്ഛ അച്ഛാ ... ഇവര് തമ്മിൽ കല്യാണം കഴിച്ചതാ അച്ഛാ ...എനിക്ക് അറിയാം അച്ഛ ...
പട്ടാളം : കൊള്ളാം കണ്ടിടം നെരങ്ങിയതും പോരാഞ്ഞ് തന്നിഷ്ട്ടത്തിന് കല്യാണം വരെ ആയി ഇതാണോ രാമകൃഷ്ണ തൻ്റെ വളർത്ത് ഗുണം കൊള്ളാം ....
ദേവി ചേച്ചി : അച്ഛ അച്ഛൻ ഈ തെണ്ടിടെ വാക്ക് കേൾക്കാൻ നിക്കല്ലേ... ഇവൻ ഈ കല്യാണം മൊടക്കാൻ നോക്കാ...ടാ നിനക്ക് മതി ആയില്ലേ ഇനിയും ...
വിഷ്ണു : അയ്യോ എന്നെ ഒന്ന് വിശ്വസിക്ക് ....
അമ്മു : നിൻ്റെ ഒന്നും ഇവടെ കേക്കണ്ട നീ പോടാ ...
വിഷ്ണു : നീ മിണ്ടാൻ നിക്കണ്ട നീ ഉൾപ്പടെ എല്ലാത്തിനെയും
💬 Comments
View all comments