Chapter Title : വധു is a ദേവത 39 [Doli]
...അങ്കിളിൻ്റെ ഈ മൗനം തന്നെ അങ്കിളിൻ്റെ മോളോട് ഉള്ള ദ്രോഹം ആണ് ഇതായിരിക്കും അവൾക്ക് ഒരുപാട് സങ്കടം ഒണ്ടാക്കാ..
ഞാൻ മിസ്റ്റർ രാംക്രിയെ എൻ്റെ പ്രതിഷേധം അറിയിച്ചു ...
അയാള് തല താത്തി മിണ്ടാതെ നിന്നു....
ഞാൻ : എൻ്റെ പപ്പ എങ്ങാനും ആയിരിക്കണം... ഇത് പോലെ വന്ന് പറയണം സ്പോട്ടിൽ പറഞ്ഞവൻ്റെ തല വേറെ ശരീരം വേറെ ആയി കാണും ...?
ഞാൻ : മക്കളെ കാളും വലുതല്ല അളിയൻ ...
ശ്രീ : വിട്ടേക്ക് ടാ അച്ഛന് ഇപ്പഴും ചേച്ചിയും അളിയനും ആണ് വലുത് അല്ലെങ്കിൽ അച്ഛൻ ഇപ്പഴും ഇവര് പറയുന്നതാ വിശ്വസിച്ചിരിക്കുന്നു ....
ശ്രീടെ അച്ഛൻ : മോളെ ...
പട്ടാളം : മതി ടാ നിൻ്റെ അഭിനയം അയ്യോ ..ഒരു മാന്യൻ...
ശ്രീടെ അച്ഛൻ : അളിയൻ പോവാൻ നോക്ക് ...
പട്ടാളം : ഡോ ഇവൻ ഈ ചെറ്റ....
ശ്രീടെ അച്ഛൻ : ഞാൻ തൊഴുത് പറയാ ചേച്ചിയെ ഓർത്തിട്ടാ അല്ലെങ്കിൽ ഇവനെ ഞാൻ പച്ചക്ക് കത്തിച്ചെനേ എന്നേ കൊണ്ട് കൂടുതൽ ഒന്നും ചെയ്യികരുത് ....
(ശിവ എൻ്റെ വണ്ടിയും ആയിട്ട് അങ്ങോട്ട് വന്നൂ)
സൂര്യ : രണ്ടെണ്ണം കൊടുക്ക് അങ്കിൾ....
ശരൺ ചേട്ടൻ : വേണ്ട ..വേണ്ട ...ടാ തന്തയേ കൂട്ടി പോവാൻ നോക്ക് ....
ഞാൻ : നിനക്ക് എന്താ വേണ്ടത് ഞാൻ എല്ലാം തലയിൽ ഏൽക്കണം അത്ര അല്ലേ ഉള്ളൂ...ശെരി ഞാൻ ആണ് നിന്നെ പെടുത്തിയത് എനിക്ക് സഹായത്തിന് എല്ലാരും ഒണ്ടായിരുന്നു നിൻ്റെ കൂട്ടുകാർ .. ആര് എന്നെ കുടുക്കാൻ നിന്നെ സഹായിച്ചവർ തന്നെ എൻ്റെ കൂടെ ഒണ്ടായിരുന്നു...ഞാൻ തന്നെ അവനെ കുത്തി കൊല്ലാൻ നോക്കിയത് മറ്റെ പാവം കൊച്ചിനെ ബലാൽസംഗം ചെയ്യാൻ നോക്കിയത് എന്നിട്ട് വണ്ടിയിൽ കേറ്റിയതും നിന്നെ വിളിച്ച് വരുത്തിയതും എല്ലാം ഞാൻ തന്നെ ആണ് എല്ലാരും എന്നോട് ക്ഷമിക്കണം ... പ്ളീസ് ?
വിഷ്ണു ചീറിക്കൊണ്ട് എൻ്റെ നേരെ വന്നു ...അവൻ കാല് പൊക്കി എന്നെ ചവ്ട്ടാൻ വന്നതും ഞാൻ മാറി ...
💬 Comments
View all comments