Chapter Title : വധു is a ദേവത 39 [Doli]
ഭാര്യ ഇല്ലാതെ ഒരു തരിപ്പ് അപ്പോ കൊച്ചിനെ ഹാപ്പി ആക്കണ്ടെ...
പെട്ടെന്ന് അമ്മൂന് ഫോൺ വന്നു
അമ്മു : ഹലോ മോളെ ...എന്താ. ...ആയോ ഞങ്ങള് പോവാ...ത്രിശ്ശൂർ ... ഹാ പിന്നെ ഒരു ദീസം ആവാം...ഇല്ല ഗുരുവായൂർ വരെ ഒന്ന് .. ഹാ ഇല്ല നാളെ ആവും എന്തെ... ശെരി ചക്കരെ.. വന്നിട്ട് വിളിക്ക ബൈ... ?
ഞാൻ : ആരാ
അമ്മു : പപ്പ
ഞാൻ : അതെ ഈ പപ്പ അത്ര അങ്ങോട്ട് വേണ്ട കേട്ടല്ലോ
അമ്മു : അതെന്താ
ഞാൻ : അവള് ഇന്നോ നാളെ ആയിട്ട് ശിവയെ ഇട്ടിട്ട് പോവും...
അമ്മു : അങ്ങനെ ഒന്നും പോവില്ല നിങ്ങളായിട്ട് ഓടിക്കാതെ വിട്ടാ മതി...
ഞാൻ : എന്താ ഡാ വൈയ്യേ....
പടം കഴിഞ്ഞ് ഞങ്ങള് പോവുന്ന വഴിക്ക് ഞാൻ അമ്മുനെ നോക്കി ചോദിച്ചു...
അമ്മു : ഏയ് തല വേദന പോലെ...
ഞാൻ : കോഫി വാങ്ങി തരാ വാ...
അമ്മു : വേണ്ട ജസ്റ്റ് ആ കൈ ഒന്ന് താ
അമ്മു എൻ്റെ കൈ പിടിച്ച് കവിളിൽ വച്ച് ചേർത്ത് പിടിച്ച് ഇങ്ങനെ ഇരുന്നു....
ഞാൻ വണ്ടി സൈഡാക്കി...
ഞാൻ : എന്താ കൊച്ചിന്
ഞാൻ അവൾടെ നെറ്റിയിൽ തൊട്ട് നോക്കി പറഞ്ഞു ...
ഞാൻ : ഇല്ലല്ലോ ചൂടൊന്നും ഇല്ല....
അമ്മു : എനിക്ക് എന്തോ ഒരു സങ്കടം പോലെ കണ്ണാ ...
ഞാൻ : എന്തിനാ എൻ്റെ അമ്മുക്കുട്ടന് സങ്കടം
അമ്മു : എനിക്ക് നിന്നെ പിരിഞ്ഞ് ജീവിക്കാൻ പറ്റില്ല
ഞാൻ : അതാണോ അതിപ്പോ എനിക്കും അങ്ങനെ തന്നെ...
അമ്മു : അതല്ല കണ്ണാ ...
ഞാൻ : പിന്നെ
അമ്മു എന്നെ തല പൊക്കി ഒന്ന് നോക്കി ...
അമ്മു : ഇന്ദ്ര നമ്മക്ക് എല്ലാ കാര്യവും സോൾവ് ചെയ്യാ അല്ലെങ്കിൽ നമ്മക്ക് നീ പറഞ്ഞ പോലെ കാനടക്ക് പോവാ ... ഇവടെ എന്തോ ഒരു പേടി എനിക്ക്...
ഞാൻ : അമ്മു എനിക്ക് മനസ്സിലാവും
💬 Comments
View all comments