Chapter Title : വധു is a ദേവത 43 [Doli]
അമ്മ : മഹി നീ ചുമ്മാ ഇരി
മഹി ആന്റി : നീ ആണ് എല്ലാത്തിനും കാരണം വെറുതെ ഓരോന്ന് പറഞ്ഞോണ്ട് വരും 😡
അമ്മ : ഡീ ഇവടെ വാ ഇരിക്ക് 🥹
അമ്മ ചുറ്റും ഒന്ന് നോക്കി
അമ്മ : സിദ്ധു ഇല്ലേ ചേച്ചി
അമ്മായി : അയ്യോ അറിഞ്ഞിട്ടില്ല എനിക്ക് വൈയ്യ ഡീ അവൻ കൂടെ സങ്കടപ്പെടുന്നത് കാണാൻ ദേ ഇവളോട് (ചിത്ര ചേച്ചി ) പോലും പറയാണ്ട് ഇരുന്നത് പക്ഷെ കുത്തി കുത്തി അറിഞ്ഞു...
അമ്മ : കല്യാണം ഒറപ്പായോ
അമ്മായി : ഏതാണ്ട് എങ്കേജ്മെന്റ് ആയി ഞാൻ അറിയിക്കാ...
അമ്മ : നന്നായി 😊
അതേ ആ ജെയിലിൽ കെടക്കുന്ന നിങ്ങടെ കൂട്ട്കാരന്റെ മരുമോൾടെ ചെക്കൻ എന്തായി 😡
മഹി ആന്റി ദാസ് അങ്കിളിനെ നോക്കി കണ്ണുരുട്ടി ചോദിച്ചു
ദാസ് അങ്കിൾ പപ്പേ നോക്കി
പപ്പ : എന്താവാൻ
മഹി ആന്റി : എന്ന് പറഞ്ഞാ എങ്ങനെ രാമേട്ടാ ഹേ...
പപ്പ : എനിക്ക് അറിയില്ല മഹിയെ എനിക്ക് ഇനി ആരോടും യുദ്ധത്തിന് നിക്കാൻ വൈയ്യ അവരൊക്കെ കൂടെ ഇനി 🥹
പപ്പ എണീറ്റ് വെളിയിലേക്ക് നടന്നു
അമ്മ : ഞാൻ കാല് പിടിച്ചിട്ടാ ഒതുക്കിയത്...
വൈഗമ്മായി : രാധു അവൻ ഒട്ടും satisfied അല്ല നീ കണ്ണനെക്കാൾ ഇവനെ നോക്കിക്കോ മോളെ ഒറ്റ ബുദ്ധി ആണ് രാമന്റെ....
.
.
പപ്പ കാറിൽ കൈ വച്ച് വെളിയിലേക്ക് നോക്കി നിന്നു
രഘു ചെറിയച്ഛനും, ദാസ് അങ്കിളും വെളിയിലേക്ക് പോയി
പപ്പ : 👀
രഘു ചെറിയച്ഛനോട് സിഗറട്ട് ചോദിച്ചു...
പുള്ളി ബോക്സ് എടുത്ത് പപ്പക്ക് നീട്ടി....
പപ്പ എടുത്ത് വച്ച് കത്തിക്കാൻ പോയിട്ട് എന്തോ ഓർത്ത പോലെ തിരിച്ച് എടുത്ത് കൊടുത്തു
പപ്പ : ആദ്യം ആരേ ആണ് തല്ലണ്ടത് അറിയോ മേലെ കെടന്ന് ഒറങ്ങുന്ന തെണ്ടി ഇല്ലേ എന്റെ മോൻ അവനെ കൊഞ്ചിച്ച് ഫ്രീഡം കൊടുത്ത് വഷളാക്കി... ഒന്ന് കത്തിക്കാൻ പോലും സമ്മതിക്കില്ല 😡... നൂറ് കണ്ടീഷൻ ഇട്ടിട്ട്
💬 Comments
View all comments