Chapter Title : വധു is a ദേവത 45 [Doli]
: ഓ വരട്ടെ... നിനക്ക് നാണം ഇല്ലേ കൃഷ്ണേ ഇതിനെ ഒക്കെ എടുത്ത് തലേല് വക്കാൻ
അമ്മ : ഞങ്ങള് ഒരു കൈ ആണ് ഇനി തൊട്ട് നീ സൂക്ഷിച്ച് നിന്നോ.. 😊 മോള് പോയി കെടന്നോ
അമ്മു തല ആട്ടി കേറി പോയി
മഹി ആന്റി : വാ...
അമ്മ : അയ്യോ...
ശ്വാസം വലിച്ച് വിട്ട് അമ്മ മഹി ആന്റിയേ നോക്കി
പെട്ടെന്ന് കണ്ണൊക്കെ നെറഞ്ഞു
മഹി ആന്റി : ഉം
അമ്മ : എനിക്ക് അറിയില്ല മോളെ എന്റെ കൊച്ച് എങ്ങനെ ആണ് ഈ പ്രശ്നം മുഴുവൻ മനസ്സി വച്ച് ചിരിച്ച് കളിച്ച് വെൾ.. വെളിയി..🥹
അമ്മടെ ഒച്ച എടറി...
മഹി ആന്റി : പോട്ടെ ഡീ
അമ്മ : ഇല്ല അവനെ മനസിലാക്കാൻ ഒരു തള്ള ആയിട്ട് എനിക്ക് പറ്റീല്ല....
> കാലത്ത് പോയ പപ്പയും അങ്കിളും വൈകീട്ടാ വന്നത്
ആഹ്... കൃഷ്ണൻ ഇവടെ ഇണ്ടോ...
അമ്മേ നോക്കി കൈ കൂപ്പി പപ്പ പറഞ്ഞു
ഇങ്ങനെ കുടിച്ച് ബോധം ഇല്ലാത്ത ഒരാളെ അമ്മ ആദ്യം ആയിട്ടാ കാണുന്നത്
പപ്പ : പോയി രാമന്റെ പിടിയിൽ കിട്ടാത്ത ദൂരത്തേക്ക് മകൻ പോയി... ഒരു വിവരവും ഇല്ല...
അങ്കിൾ : നിനക്ക് സമാദാനം ആയല്ലോ ഇപ്പൊ ദേ ഈ കാലം വരേം ഞാൻ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല അത് കാണിച്ച് തന്നല്ലോ മോളെ നീ
ദൂരെ ഇരിക്കണ അമ്മൂനെ നോക്കി അങ്കിൾ പറഞ്ഞു
അങ്കിൾ പപ്പേ പിടിച്ച് നിർത്തി
പപ്പ : വിട്
💬 Comments
View all comments