Chapter Title : വധു is a ദേവത 45 [Doli]
: പെട്ടെന്ന് പറയോ നിങ്ങള്
പപ്പ : ആഹ് ഓകെ ഓകെ ഒന്നൂല്ലാ അവടെ ഒരു bear factory കെട്ടിയാലോ എന്നൊരു plan
അമ്മ : ഹേ 😡
പപ്പ : ഇല്ല നമ്മടെ ഇയാള് പറഞ്ഞതാ ആര് പ്രഭു അളിയൻ ഞാൻ പറഞ്ഞു ആലോചിക്കട്ടെ എന്ന്
അമ്മ : അങ്ങനെ എങ്ങാനും ചെയ്താ നിങ്ങളെ ഞാൻ വച്ചേക്കില്ല കേട്ടല്ലോ നിങ്ങളെ കൊണ്ടേ എനിക്ക് മടുത്തു ഇനി നാട്ടുകാർടെ പ്രാക്ക് കൂടെ കിട്ടാൻ ആണ് നാണം ഇല്ലല്ലോ അതെങ്ങനെ ആർത്തി വേറെ എന്ത് കാശിനോട് ആർത്തി
പപ്പ : ഇല്ല കൃഷ് plan drop ചെയ്തു സോറി
അമ്മ : വിടെന്നെ ദേ ഞാൻ... എന്നെക്കൊണ്ട് എന്തോ ചെയ്യ് 😡
അമ്മ സ്റ്റെപ്പ് കേറി പോയി...
> 00:11
എങ്ങനാ ടീച്ചറെ ഇന്ദ്രനെ ഞാൻ എന്റെ വഴിക്ക് കൊണ്ട് വരാ
അമ്മു അമ്മേ വരിഞ്ഞ് മുറുക്കിപ്പിടിച്ചോണ്ട് നെഞ്ചിൽ തല വച്ച് കെടന്ന് ചോദിച്ചു
അമ്മ : അത് നടക്കും തോന്നുന്നില്ല കുട്ടാ
അമ്മ fan നോക്കി കെടന്നോണ്ട് അമ്മൂന്റെ തല പിടിച്ച് തടവിക്കൊണ്ട് പറഞ്ഞു
അമ്മു : ഇന്നലെ എന്നെ വായി തോന്നിയത് പറഞ്ഞു
അമ്മ : ഞാൻ അറിഞ്ഞു, പോട്ടെ സാരൂല്ല...
അമ്മു : ഇല്ല എനിക്ക് സങ്കടം ആയത് ഞാൻ ഒരു കാര്യവും ഇല്ലാതെ ദീപക് എന്ന് പറഞ്ഞതാ
അമ്മ : പറഞ്ഞ് പോയില്ലേ വിട്ടേക്ക്....
അമ്മു : ഞാൻ London പോയാലോ നോക്കാ...
അമ്മ : എന്നാ പോയി നോക്ക് നീ അതിന്
💬 Comments
View all comments