Chapter Title : വധു is a ദേവത 45 [Doli]
🥹
അമ്മ : പോട്ടെ പോട്ടെ
അമ്മു : ഞാനെ പലതും ചെയ്ത് നോക്കുന്നുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് മെന ആവുന്നില്ല സജിയേ
അമ്മു ചിരിച്ചോണ്ട് കരച്ചൽ അടക്കാൻ നോക്കി...
അമ്മ : തൽക്കാലം മോള് കുട്ടൂന്റെ കൂടെ ശ്രീടെ വീട്ടി പോ
അമ്മു : ഏയ് വേണ്ട വേണ്ട അവർക്ക് ഒക്കെ എന്നോട് ദേഷ്യാ അവർടെ ഇന്ദ്രൻ നാട് വിട്ട് പോയത് ഞാൻ കാരണം ആണല്ലോ
കുട്ടു : അങ്ങനെ ഒന്നും ഇല്ല നീ വേണേ വന്നോ നിനക്ക് ജിമ്മില് പോയി കഴിക്കാൻ ഒള്ള കാലി തീറ്റ കൂടെ വാങ്ങിച്ചോണ്ട് വരാ...
> 19:44
ആഹാ വാ വാ കറക്കം ഒക്കെ കഴിഞ്ഞോ
പപ്പ തിരിച്ച് വന്ന കുട്ടൂനേം അമ്മുനേം നോക്കി പറഞ്ഞു...
അമ്മ : ഞാനാ ഉന്തി തള്ളി വിട്ടത്
പപ്പ : നന്നായി... അല്ല ടോ കേശു എപ്പോ എത്തുന്നേ
അമ്മ :അറിയില്ല അവൻ വരും
പപ്പ : ഞാൻ പോണോ വിളിക്കാൻ
അമ്മ : വേണ്ട അവന് വണ്ടി ഇണ്ട്...
പപ്പ : ഉം... നിങ്ങള് ഇരിക്ക് ഞാൻ ഇപ്പൊ വരാ...
അമ്മ : മഹി നിക്കേ ഞാൻ ഇപ്പൊ വരാ
അമ്മ പപ്പടെ പിന്നാലെ എണീറ്റ് പോയി...
" പൊന്നൂ ആഹാരം കഴിച്ചോ... ആണോ ദേ നല്ല പോലെ ആഹാരം കഴിച്ചോ തെണ്ടി നടന്നാ ഇണ്ടല്ലോ "
പരുങ്ങി പരുങ്ങി അമ്മ പപ്പടെ പിന്നില് പോയി...
അമ്മ : എന്താ ഒറ്റക്ക് വന്നിട്ട്
പപ്പ : വയറ് വേദന ഡോ
💬 Comments
View all comments