Chapter Title : വധു is a ദേവത 46 [Doli]
ദേ വന്നു
ചാരു എന്നെ നോണ്ടി
ഞാൻ : ആഹ്
ചാരു : ചന്തു
അവള് ഫോൺ കാട്ടി എന്നോട് പറഞ്ഞു എന്നിട്ട് എറങ്ങി പോയി...
അമ്മ എന്നെ തിരിഞ്ഞ് നോക്കി
അമ്മ : മോളെ ആ തുണി എടുത്തിട്ട് വാ, മധു വാ നമ്മക്ക് താഴെ പോവാ
അവര് എറങ്ങി പോയി
അമ്മു മെല്ലെ ഉള്ളില് വന്ന് തുണി എടുക്കാൻ വന്നു
ഞാൻ : ദീപം ദീപം ദീപം
അമ്മു തുണി എടുത്ത് കൊടഞ്ഞ് തിരിഞ്ഞ് നടന്നു
ദീപക്ക് ദീപക്ക് ദീപക്ക്...
അമ്മു ബ്രേക്ക് ഇട്ട പോലെ നിന്നു...
നിന്ന് കുലുങ്ങാൻ തൊടങ്ങി...
" എനിക്കറിയാ തിരിച്ച് വരുംന്ന് വരുമ്പോ ഒരു കാര്യം കൂടെ എന്റെ ചക്കര ചെയ്യണം എന്റെ പിന്നാലെ വരണ്ട... തിരിച്ച് വരുമ്പോ എന്നെ മറന്നോണം …. എനിക്കറിയാ എന്നെക്കൊണ്ട് പറ്റിയാലും നിന്നെക്കൊണ്ട് പറ്റില്ലെന്ന്, വേണ്ട നമ്മള് ശെരിയല്ല . എല്ലാം വെറും തെറ്റാ നമ്മള് സെറ്റല്ല … അമ്മു ഈ സംഭവം ഇവടെ വിടാ എനിക്ക് അറിയില്ല ഒറ്റക്ക് ഒരു ജീവിതം ഒണ്ടോ എന്നാലും വേണ്ടാ"
ഇന്ദ്രന്റെ വാക്കുകൾ കേട്ട് അമ്മു തരിച്ച് മെല്ലെ തിരിഞ്ഞ് നോക്കി...
ഞാൻ : വല്ലതും മാറ്റം ഇണ്ടോ...
ഞാൻ നടന്ന് അവൾടെ മുന്നിലേക്ക് പോയി...
അമ്മു എന്നെ നോക്കീല്ലാ
പൊട്ടാൻ നിക്കുന്ന ബലൂൺ പോലെ ഒറ്റ നിപ്പ് മാത്രം
ഞാൻ അവൾടെ താടിക്ക് പിടിച്ച് എന്റെ നേരെ ആക്കി
അമ്മു കണ്ണോണ്ട് കെഞ്ചി
ഞാൻ : ഏതോരു ദീപക് എന്ന് പറഞ്ഞാ ഞാൻ അങ്ങ് വിശ്വസിക്കോ... ഉം
അമ്മു : അ
ചാരു കേറി വന്നു
ചാരു : ഓ sorry 😊
ഞാൻ : നിക്ക് ഞാനും ഇണ്ട് നിന്നെ
ഞാൻ : എന്റെ നെഞ്ചത്ത് കുത്തി നീ 😖
ചാരു : അമൃത,
അമ്മു അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി
ചാരു : എനിക്ക് ഇതിനെ ഒരു one month ആയിട്ട് അറിയാ, ചുമ്മാ ആണേ അഭിനയം എന്നോട് എന്നും തന്റെ കാര്യം
💬 Comments
View all comments