Chapter Title : വധു is a ദേവത 6 [Doli]
കഴിഞ്ഞ് നേരെ വീട്ടിൽ എത്തി...
ഉമ്മറത്ത് തന്നെ അമർ ഉണ്ട് എന്നെ കണ്ടതും ഒരു പുച്ഛം....
ഞാൻ നേരെ ഉല്ലിലോട്ട് പോയി... പപ്പ പോയിരുന്നു....
പിന്നെ നേരെ കുളിക്കാൻ പോയി...
കുളികഴിഞ്ഞ് വന്നതും എല്ലാരും വന്നിരുന്നു....
പപ്പ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. കൂടെ അങ്കിളും ഉണ്ട്... ഞാൻ പപ്പയെ കണ്ടതും തിരിഞ്ഞ് നടക്കാൻ തുടങ്ങി ...
ഇന്ദ്ര ഇവിടെ വാ.....
ഓ തീർന്ന്...
മുടി വെട്ടിയോ .
ആ വെട്ടിയല്ലോ.....
ഇതെന്താ കളർ ഒക്കെ...
ഞാൻ ചുറ്റും ഒന്ന് നോക്കി...
പപ്പ ദയവു ചെയ്ത് നാണം കെടുത്തല്ലെ... ഞാൻ പറഞ്ഞു..
അങ്കിൾ ഒന്ന് പറ...
ടാ രാമ വിട്ടേക്ക്...
ശെരി ശെരി പോവാൻ നോക്ക്... അമ്മയുടെ മുന്നിൽ ഒന്നും പോയി പെടണ്ട ....പപ്പ പറഞ്ഞു...
താങ്ക്യൂ ...
ആ പിന്നെ പപ്പ ഞാനേ
നീയേ
ഞാനും മഹയും ബയിക്കിന് പൊക്കോട്ടെ...അവൾക്ക് ബയങ്കര ആഗ്രഹം ബയിക്കിന് ട്രാവൽ ചെയ്യാൻ... പാവം അല്ലേ പപ്പ അവൾക്ക് അങ്ങനെ പൊറത്ത് കൊണ്ട് പോവാൻ ഒന്നും ആരും ഇല്ലല്ലോ ..
ബയിക്കിനോ അതും ഇത്ര ദൂരം
എത്ര ദൂരം കൂടി പോയ ഒരു 50 കിലോമീറ്റർ അല്ലേ ഉള്ളൂ... എന്താ പപ്പ കഷ്ടം ഉണ്ട് ..ഫോണും വാങ്ങി തന്നില്ല ഇതെങ്കിലും ഒന്ന്..
എനിക്കൊന്നും അറിയില്ല അമ്മ എന്ത് പറയുന്നോ അങ്ങനെ ചെയ്തോ....
ഞാൻ അമ്മയെ കാണാൻ പോയി...
എൻ്റ് കോലം ആടാ ഇത്....നീ പിന്നെയും കളർ അടിച്ചോ ....
അമ്മ ഞാൻ ബയിക്കിന് പോക്കോട്ടേ
എവിടേക്ക്
തറവാട്
ദെ ചെക്കാ. ചുമ്മാ നടക്കാത്ത കാര്യം പറഞ്ഞ് സമയം മേനകെടുതല്ലെ ...
ഇതേ സമയം തനിക്ക് വേണ്ടി എല്ലാവരുടെയും കാല് പിടിക്കുന്ന ഇന്ദ്രനോടുള്ള മഹാലക്ഷ്മിയുടെ ഇഷ്ടം കൂടി കൂടി വന്നു...
ടാ ഒരു രക്ഷയും ഇല്ലടോ അമ്മ നല്ല കലിപ്പ് ...
വേണ്ട ടാ നമ്മക്ക് പിന്നീട് പ്ളാൻ ചെയ്യാം ... മഹ പറഞ്ഞു...
അങ്ങനെ ആവട്ടെ വെഷമം ഒന്നും ഇല്ലാലോ ഞാൻ അവളെ ചേർത്ത് പിടിച്ചു..
വാ നമ്മക്ക് അവിടെ പോയി പൊളിക്കാം ഓക്കേ.
💬 Comments
View all comments