Chapter Title : വധു is a ദേവത 9 [Doli]
വേളി കഴിക്കാൻ പോവുന്ന കുട്ടിയും അങ്ങോട്ട് വന്നോളു.... അത് പറഞ്ഞപ്പോ എനിക്ക് എന്തോ ഒരു ചമ്മൽ പോലെ തോന്നി....
എത്ര നേരം വരും അയ്യരെ ഞാൻ ചോദിച്ചു.... ഒരു അര മണിക്കൂർ അയാൾ പറഞ്ഞു....
ടാ അമറെ ഇതാണ് ചാൻസ് വേണമെങ്കിൽ അടിച്ച് സെറ്റ് ആക്കാൻ നോക്കിക്കോ....ഞാൻ അവനോട് പറഞ്ഞു.... ഒന്ന് പോടാ അങ്ങനെ ഒന്നും ഇല്ല.... അവൻ പറഞ്ഞു.....
എന്ന ശെരി അവസാനം നെഞ്ചത്തടിച്ച് കരയരുത്... വേണെങ്കിൽ ഒരു കൈ നോക്കിക്കോ....എത്തും പറഞ്ഞു ഞാൻ അകത്തോട്ടു പോയി....
ഉള്ളിൽ പോയതും എന്നെയും അവളെയും അടുത്തടുത്ത് ഇരുത്തി എന്തൊക്കെയോ മന്ത്രം പറയാൻ തുടങ്ങി.... പിന്നെ എന്നോട് അവളുടെ കൈ പിടിക്കാൻ അയാൾ പറഞ്ഞു....
രണ്ടുപേരും ഒന്ന് ഞെട്ടി
അയാള് വീണ്ടും പറഞ്ഞു... കൈ പിടിക്കൂ കുട്ടിയുടെ....
എൻ്റെ വിറക്കുന്ന കൈകൾ കൊണ്ട് ഞാൻ അവളുടെ കൈ പിടിക്കാൻ പോയി എന്നൽ അവൾ കൈ ആദ്യം തന്നെ പൊക്കി പിടിച്ചിരുന്നു... ഞാൻ കണ്ണുകൾ അടച്ച് അവളുടെ കൈ എൻ്റെ കൈയോട് ചേർത്ത് പിടിച്ചു....
എൻ്റെ അടഞ്ഞിരുന്ന കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആയി താഴേക്ക് വന്നു....
കൊറേ നേരത്തെ പൂജക്ക് ശേഷം പൂജാരി എന്നെ തട്ടി വിളിച്ചു... എന്താടോ.
ഒന്നുമില്ല അയ്യരെ.....
ഇനി താൻ ഈ തട്ടിൽ ഉള്ള ചരട് എടുത്ത് കുട്ടിയുടെ കൈയ്യിൽ കെട്ടികൊടുക്ക്....
ഞാൻ അത് എടുത്തു ...
അതൊന്നു കണ്ണുകളിൽ വച്ച് പ്രാർത്ഥിച്ച് പിന്നെ കെട്ടികൊടുക്ക്.....
ഞാൻ അത് പോലെ ചെയ്തു പിന്നെ അവളുടെ കണ്ണുകളിൽ നോക്കി എന്നിട്ട് അത് അവളുടെ വലത് കൈയ്യിൽ കെട്ടി കൊടുത്തു.....
ആ ഇനി രണ്ടാളും അമ്പലത്തിന് ചുറ്റും 3 വട്ടം വത്സം വച്ച് വരു..... അങ്ങനെ അത് കഴിഞ്ഞ് ദൈവത്തിനെ തൊഴുതു അയ്യർ വന്നു ഇത് ഈ ബസ്മം എടുത്ത് പരസ്പരം അനിയിക്കുക എന്നിട്ട് നിങ്ങൾക്ക് പോവാം....
ഞാൻ അത് കൈയ്യിൽ എടുത്ത് അവളെ അണിയിക്കാൻ വിരൽ വച്ചതും അവള് അതിന് കണ്ണടച്ച് നിന്നു....
പിന്നെ എല്ലാം കഴിഞ്ഞ് പുറത്ത് വന്നതും ഞാൻ അമർ ആരോടോ സംസാരിക്കുന്നത് കണ്ട്
💬 Comments
View all comments