0%

Chapter Title : വധു is a ദേവത 14 [Doli]

Author : Doli Read All Parts 1.2K

ഒന്നുമില്ല ടാ അത് എല്ലാരും കൂടെ ഒരുമിച്ച് ഒരു യാത്ര അല്ലേ അതിൻ്റെ ത്രിൽ ആണ്... ഇനി ഇതൊക്കെ നടക്കാൻ ഇത്ര കാലം എടുക്കും എന്തിന് ഇതൊന്നും ഇനി നടന്നില്ല എന്ന് തന്നെ വരാം ഞാൻ പറഞ്ഞു....

അവള് ഒന്ന് മൂളുക മാത്രം ചെയ്തു.....

അല്ലാ നീ മരുന്ന് കഴിച്ചോ ....

ആ കഴിച്ചു....

ഗുഡ് ഗുഡ് എന്ന ഇയാള് കിടന്നോ ഗുഡ് നൈറ്റ് ഞാൻ ലൈറ്റ് ഓഫ് ആക്കി പുറത്തേക്ക് പോയി......

പിറ്റേന്ന് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് ഞങൾ ഇറങ്ങി

പിന്നെ പപ്പയോട് വണ്ടി സൂക്ഷിക്കാൻ പറയണം വെയിലത്ത് ഒന്നും കൊണ്ടുപോയി ഇടരുത് എന്ന് പറയണേ നാളെ നിങൾ അങ്കിളിനെയും ആൻ്റിയും കൂട്ടി നേരത്തെ വരില്ലേ ...... പിന്നെ വണ്ടിക്ക് ഡീസൽ അടിക്കുമ്പോ മറ്റെ പമ്പിൽ നിന്ന് അടിക്കരുത് അന്ന് നമ്മൾ രാത്രി അടിച്ചവിടുന്ന് തന്നെ അടിച്ച മതി ....

ടാ നിർത്തി പോവാൻ നോക്ക് ചുമ്മാ ഓർഡർ ഇട്ടോണ്ട് ഇരിക്കാതെ.... അമ്മ ചൂടായി..

അമ്മ ഐ വിൽ മിസ്സ് യു ഞാൻ പറഞ്ഞു.....

ശെരി ഐ വിൽ മിസ്സ് യു ടൂ അമ്മ പറഞ്ഞു.....

ശെരി പോയിട്ട് വിളിക്കാം

പോവുന്ന വഴി അവർ രണ്ട് പേരെയും വണ്ടിയിൽ കേറ്റി യാത്ര സ്റ്റാർട്ട് ആയി.....

പിള്ളേർ ഒക്കെ ഒരേ പോളി ആയിരുന്നു.....

പിന്നെ അവിടെ എത്തി കുറെ കഴിഞ്ഞപ്പോ എനിക്ക് എന്തോ അമ്മയെയും പപ്പയെയും വല്ലാതെ മിസ്സ് ചെയ്ത പോലെ തോന്നി.....

ഞാൻ അമ്മയെ ഫോണിൽ വിളിച്ചു

അമ്മ അമ്മ എനിക്ക് അമ്മയെ കാണണം

💬 Comments

View all comments