0%

Chapter Title : വധു is a ദേവത 25 [Doli]

Author : Doli Read All Parts 2.2K

നോക്ക് പോ ഇന്ദ്ര നീ കളർ ഒക്കെ ഒന്ന് കാണിക്ക്

ഞാൻ കളർ എന്താ നോക്കാൻ ബ്ലാക്ക്

പപ്പ : അയ്യടാ മനമെ ഇത് എനിക്ക് വാങ്ങുന്ന വണ്ടി ആണ് അപ്പോ. കളർ ഞാൻ നോക്കും...

ഞാൻ : പറ്റില്ല ബ്ലാക്ക് മതി....

പപ്പ : നീ കാണിക്ക് നോക്കാം....

ഞാൻ : ഇതാ നോക്ക്.... കണ്ടോ

പപ്പ : വണ്ടി സൂപ്പർ അല്ലേ ... എന്താ ഇതിൻ്റെ ഫൈനൽ വരുന്നത്

ഞാൻ : ഇതിൻ്റെ അതെ തന്നെ വരും....

പപ്പ : ദുഷ്ട്ട പിശാശേ എൻ്റെ കാശ്....

ഞാൻ : എനിക്ക് ഒരു നിർബന്ധവും ഇല്ല... എനിക്ക് എൻ്റെ വണ്ടി.തന്നെ മതി കാർ പോലും വേണമെന്നില്ല ....

പപ്പ : ഇനി ഒരു സംസാരം വേണ്ട ... ബുക്ക് ചെയ്തേക്കാം അന്ന് മഹേഷിൻ്റെ വണ്ടി ഓടിച്ച് മുതൽ എനിക്ക് വണ്ടി അങ് ഇഷ്ട്ടപ്പെട്ടു....

ഞാൻ : മഹേഷ് അങ്കിളിൻ്റെ വണ്ടി ഒക്കെ എന്ത് .... അല്ല പുചിച്ചത് അല്ല ഇതാണ് വണ്ടി...

പപ്പ : ഉവ്വ്...

ഞാൻ : പിന്നെ അതല്ലേ ഞാൻ പറഞ്ഞത്....അമ്മ പറയട്ടെ കളർ....

അമ്മ : ഓ സോപ്പ്

ഞാൻ : അല്ല അമ്മ പറയുന്ന കളർ വാങ്ങും ഉറപ്പ്

അമ്മ : ആണോ

പപ്പ : പറ ഡോ

അമ്മ : വൈറ്റ് മതി അപ്പോ....

ഞാൻ : വൈറ്റ് സൂപ്പർ ആണ് ബ്ലാക്ക് പോലെ വരില്ല പക്ഷേ വൈറ്റ് ഒക്കെ....

പപ്പ : മതി വൈറ്റ് എങ്കിൽ വൈറ്റ്...

💬 Comments

View all comments