Chapter Title : വധു is a ദേവത 26 [Doli]
ഐ നൊ...ഉമ്മ.... ?
വാ പോവാം
ഞാൻ വീണ്ടും തിരിഞ്ഞ് അമ്മുവിനെ കെട്ടിപ്പിടിച്ച് പൊക്കി ... കഴുത്തിൽ ഒന്ന് ഉമ്മ വച്ചിട്ട് താഴെക്ക് ഇറക്കി...
ഇനി പോവാ....
അമ്മ : അതെ വാ പോവാം....
ഞാൻ : പോട്ടെ അപ്പോ ബൈ...
അമ്മു : ഉം ശെരി ?...
ഞാൻ അവളുടെ തോളിൽ കൈ ഇട്ട് പുറത്തേക്ക് പോയി...
അങ്കിൾ : ഞങ്ങളും ഇറങ്ങുവാ.. മോളെ ശ്രീ ലക്ഷ്മി വാ കേറിക്കൊ മഹി കേറ്....
പപ്പ : അപ്പോ വന്നിട്ട് കാണാം ...
അങ്കിൾ : പോയിട്ട് വാ....
അവര് വണ്ടിയിൽ കേറി ഞങ്ങളും ....
ഞാൻ : അമ്മു ബൈ ബൈ ... ശ്രീ ബൈ ഡോ....
പപ്പ : കേറിക്കെ ഇന്ദ്ര സമയം ആയി... ഞങ്ങളുടെ വണ്ടികൾ അനങ്ങി തുടങ്ങി...
വണ്ടി കൺമുന്നിൽ നിന്ന് മാഞ്ഞതും അമ്മു നിറകുടം തുളുംബിച്ച പോലെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുക്കി കൊണ്ട് ഉള്ളിലേക്ക് ഓടി ....
ശ്രീ : അമ്മു ...അവളും പിന്നാലെ ഓടി...
ബെഡ്ഡിൽ കേറി കിടന്ന് കരയുന്ന അമ്മുവിനെ ശ്രീ ആശ്വസിപ്പിച്ചു....
ശ്രീ : എന്താ ഡീ ഇത് കൊച്ച് കുട്ടിയെ പോലെ അമ്മു... ഡീ അമ്മൂസേ കരയല്ലേ ..അമ്മു...
അമ്മു : ??
... ..
അടുത്ത വളവിൽ ഞാൻ വണ്ടി നിർത്താൻ പറഞ്ഞു...
പപ്പ : ടാ നിൻ്റെ കളി കൂടുതൽ ആണ്...
ഞാൻ : അമ്മ ഉമ്മ ബൈ ബൈ ...
അമ്മ : നോക്കി പോ രണ്ടും കൂടെ
💬 Comments
View all comments