0%

Chapter Title : വധു is a ദേവത 30 [Doli]

Author : Doli Read All Parts 2K

വൃത്തി കെട്ട ഫീൽ വരാൻ തുടങ്ങി... ഇത്ര നാൾ ഉണ്ടായിരുന്ന സന്തോഷം ഇല്ലാത്തത് പോലെ ഇപ്പൊ എനിക് അങ്ങോട്ട് പോവാൻ തന്നെ തോന്നുന്നില്ല ....അച്ചു കാർ ഉള്ളിലേക്ക് ഓടിച്ച് കേറ്റി എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി

അമർ : എന്താ ടാ

ഞാൻ : ടാ വേണ്ട ഞാൻ ഇല്ല പ്ളീസ് എന്നെ ഇറക്കി വിട് പ്ളീസ് ഞാൻ എങ്ങോട്ടെങ്കിലും പോകാം പ്ളീസ്....

അച്ചു : ടാ സാരം ഇല്ല എല്ലാം എല്ലാരും അറിഞ്ഞില്ലേ നീ ഇന്നസെൻ്റ് ആണ് എന്ന് അറിഞ്ഞില്ലേ പിന്നെ എന്താ...

ഞാൻ : വേണ്ട ടാ പ്ളീസ് അച്ചു പ്ളീസ് പോവല്ലേ....??

അവൻ എൻ്റെ വാക്കിന് വിപരീതം ആയിട്ട് വണ്ടി മുന്നോട്ട് കൊണ്ട് പോയി

എല്ലാരും വെളിയിലേക്ക് വരുന്നത് എൻ്റെ കൺമുന്നിൽ കണ്ട് തുടങ്ങി ....

വണ്ടി നിന്നു

പപ്പ ഓടി വരുന്നത് ഞാൻ നോക്കി ഇരുന്നു അതെ ആ.മുഖത്ത് സങ്കടവും ഉണ്ട് അതിൻ്റെ ഇരട്ടി സന്തോഷവും ഉണ്ട് കണ്ണുകൾ കലങ്ങിയിട്ടും ഉണ്ട്...

അമർ എൻ്റെ സൈഡിൽ ഉള്ള ഡോർ തുറന്നു....

അമർ : വാ ചിരിച്ച് കൊണ്ട് പറഞ്ഞു

ഞാൻ വെളിയിലേക്ക് ഇറങ്ങി ....

ട്രാൻസ് പോലെ ആണ് എനിക്ക് തോന്നിയത് .... കിളി പോയ അവസ്ഥ ആരൊക്കെയോ കെട്ടിപ്പിടിക്കുന്നുണ്ട് എന്തൊക്കെയോ പറയുന്നുണ്ട് എനിക്ക് ഒന്നും അറിയുന്നില്ല ....

പപ്പയുടെ ഉമ്മ ആണ് എനിക്ക് സ്വപ്നത്തില് നിന്നും ഉള്ള തിരിച്ച് വരവിന് കാരണം ആയത്...

പാവം കരയുക ആണ്... എനിക്ക് അത് കണ്ടപ്പോ വിഷമം ആയി...ഞാനും പപ്പയെ തിരിച്ച് കെട്ടിപ്പിടിച്ചു...

💬 Comments

View all comments