Chapter Title : വധു is a ദേവത 32 [Doli]
എന്താ അതിന് പ്ളാൻ ഒന്നും എൻ്റെ കൈയ്യില്‍ ഇല്ല ....
സൂര്യ : അയ്യാ നടക്ക് വാ ബിരിയാണി വക്കാ
ഞാൻ : നീയും ഉണ്ടോ
സൂര്യ : നീ വാ നമ്മക്ക് പൊളിക്കാം
⏩ ഞാൻ മുറിയിൽ പോയി ഡ്രസ്സ് മാറി വന്ന് വെപ്പ് തുടങ്ങി പിള്ളേര് എല്ലാം കൂടെ അടുക്കള ഒരു കള്ള് ഷാപ്പ് ആക്കി ... പാട്ടും ഡാൻസും അടിയും ഇടിയും ഒക്കെ ആയിട്ട് ഒരു കിടിലം ഫൂഡ് അതിൻ്റെ ഇടക്ക് ഒരു കിടിലം റീൽ കൂടെ എടുത്ത് രാത്രി എട്ട് മണി ഒക്കെ ആയപ്പോ സംഗതി തീർന്നൂ....
ഞാൻ ഫോൺ നന്ദന് കൊടുത്തിട്ട് വീഡിയോ ഇടാൻ ഏൽപ്പിച്ചു... അവൻ അത് വൃത്തിക്ക് എഡിറ്റ് ചെയ്ത് ഇട്ട് കാണും ....
ഒരു ഏട്ടേകാൽ ആയപ്പോ പിള്ളേര് എല്ലാം കൂടെ ഒരു പാട്ട് ഒക്കെ വച്ച് സൂര്യ × ശ്രീ രണ്ട് പേരെയും ക്ലീഷെ സെറ്റപ്പിൽ വിളിച്ച് കൊണ്ട് വന്ന് ഡാൻസ് കളി ഒക്കെ ആയി ഞാൻ ഇതൊക്കെ ആയപ്പോ നൈസിന് വലിഞ്ഞ് മുറ്റത്ത് പോയി ഇരുന്നു....
" എനിക്ക് ഒരു ജീവിതം ഉണ്ടായിരുന്നു ഞാൻ ആഗ്രഹിച്ച നേടിയ ജീവിതം സമയ ദോഷം കൊണ്ട് ഇല്ലാതായ എൻ്റെ ജീവിതം .... ദൈവനിശ്ചയം "
ഒരു കൈ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു....
ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി...
റെമോ : എന്ത് അടുത്ത വല്ലതും പ്ളാൻ ചെയ്യാൻ ആണോ
ഞാൻ : ഏയ് ഞാൻ വെറുതെ അവിടെ എന്തിനാ എല്ലാരും ഹാപ്പി ആയി
💬 Comments
View all comments