Chapter Title : വധു is a ദേവത 39 [Doli]
പപ്പ : എന്താ ഡോ കാര്യം
അമ്മ ഒന്നും മിണ്ടാതെ മുറിയിലേക്ക് കേറി പോയി...
പപ്പ : നീ കാര്യം എന്താ നോക്ക് ഞാൻ ഡോർ ലോക്ക് ചെയ്തിട്ട് വരാം ... കാർ കേറ്റി ഇട്ടോ
ഞാൻ : ഇല്ല ഓപ്പൺ എയറിൽ ഇടാൻ പറഞ്ഞു...
പപ്പ : ആണോ ശെരി ...
ഞാൻ റൂമിലേക്ക് കേറി പോയി...
ടീച്ചറെ ടീച്ചറെ...
അമ്മ : എന്താ ...
ഞാൻ : എന്താ ഒരു ദേഷ്യം പത്ത് പവൻ്റെ മാല വല്ലതും പോയോ....
അമ്മ : പോടാ ...
പപ്പ : പിന്നെന്താ താൻ കാര്യം പറ ഡോ
അമ്മ : എന്താ നിങ്ങളും ഇവനും കൂടെ ഒരു സീക്രട്ട് കൊറേ ദീസം ആയല്ലോ
പപ്പ : ? എന്ത് സീക്രട്ട് അതും ഈ ചതിയനും ആയിട്ട് ...
അമ്മ : കൂടുതൽ നമ്പർ ഒന്നും വേണ്ട കഴിഞ്ഞ ദീസം നിങ്ങള് പൊറത്ത് രണ്ടും കൂടെ മറ്റെ സ്ലെയിറ്റ് വച്ച് എന്തോ നോക്കിക്കൊണ്ടിരുന്നു ഞാൻ കണ്ടല്ലോ
പപ്പ : അത് ചുമ്മാ
അമ്മ : പിന്നെ എന്നെ കണ്ട് എന്തിനാ മറച്ചത്
ഞാൻ : പപ്പ വേണ്ട ഞാൻ പറയാ...
പപ്പ : നോ
അമ്മ : പറ ഡാ എന്താ കാര്യം
ഞാൻ : ഞാൻ പുതിയ കാർ കാണിച്ച് പപ്പയെ മയക്കാൻ നോക്കിയതാ ...
അമ്മ : ആന പുളു...?
ഞാൻ : അല്ലെന്ന് പപ്പ സമ്മതിക്കുകയും ചെയ്തു നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ് കഴിഞ്ഞ വാങ്ങി
💬 Comments
View all comments