Chapter Title : വധു is a ദേവത 39 [Doli]
: അത് നന്നായി .... അയാക്ക് കൊറച്ച് കൂടുതൽ ആയിരുന്നു...
ഫോട്ടോ എടുക്കാൻ നേരം അമ്മു എൻ്റെ കൈ അടിയിൽ കൂടെ കോർത്ത് പിടിച്ചു....
അമ്മു.: മതിയെ ഇനി ചെറിയച്ഛനെ വെറുതെ വിട്ടേക്ക് ഇത് തന്നെ മതി...
ഞാൻ : ഓക്കെ ഓക്കെ ...
അമ്മു : മര്യാദക്ക് ഹർഷെ ഒഴിവാക്കി വിട്ടോ ... അവളോട് കൊഞ്ചിക്കൊണ്ട് ഇരിക്കുന്നത് കണ്ട ...
ഞാൻ : കണ്ട
അമ്മു : തേങ്ങ എടുത്ത് ഞാൻ തലക്കെറിയും ...
ഞാൻ : അമ്മു
അമ്മു : ?
ഫോട്ടോഗ്രാഫർ : സ്മൈൽ...
ഫോട്ടോ എടുത്ത് കഴിഞ്ഞതും അമ്മു ഓരത് മാറി നിന്നു ...
അമ്മു എന്നെ നോക്കി പിരികം പൊക്കി ചുണ്ട് ഉള്ളിലേക്ക് വലിച്ച് വിട്ടു ...
⏩ ടൈം പൊക്കൊണ്ടിരുന്നു....
ശിവ : വെശക്കാൻ തൊടങ്ങി...
നന്ദൻ : നിൻ്റെ പെണ്ണുമ്പിള്ള എവടെ
ശിവ : അവള് ജാനകിടെ കൂടെ കഴിക്കാൻ പോയി...
നന്ദൻ : ജാനുനോട് പറയണം അവളെ അടുപ്പിക്കല്ലെ എന്ന്
ശിവ : അയ്യോ വേണ്ട എന്നിട്ട് വേണം അത് എൻ്റെ തലയിൽ ആവാൻ ...നീ ചുമ്മാ ഇരി നന്ദ ....
നന്ദൻ പെട്ടെന്ന് സൈലൻ്റ് ആയി ...
അപ്പോ തന്നെ ഒരു കൈ എൻ്റെ തോളിൽ വന്ന് തൊട്ടു...
ഞാൻ തിരിഞ്ഞ് നോക്കി....
സാരി ഒക്കെ ഉടുത്ത് നിക്കുന്ന സൂസി... അവൾടെ പിന്നിലായി അർജുൻ ...
അവളെ കണ്ടതും എൻ്റെ മുഖഭാവം മാറി...
ഞാൻ എണീറ്റ് നടക്കാൻ തൊടങ്ങി...
ഇന്ദ്രു... സൂസി എന്നെ സ്നേഹത്തോടെ
💬 Comments
View all comments