Chapter Title : വധു is a ദേവത 40 [Doli]
ഒരു കൊല്ലം ഞാൻ നിന്നെ വലിപ്പിക്കും.... മിണ്ടില്ല ഇതിന് പ്രതികാരം ചെയ്യും ഇന്ദ്ര ഞാൻ... ഇപ്പൊ വരോല്ലോ തൊറക്കില്ല... ഇനി വരാതെ ഇരിക്കോ... ഇതിന് പ്രതികാരം വീട്ടിയെ പറ്റു അമ്മു....
പെട്ടെന്ന് അമ്മു എണീറ്റ് ബാൽക്കണിക്ക് അടുത്തേക്ക് ഗ്ലാസ് തള്ളി പോണില്ല കണ്ടതും വലിച്ച് അത് തൊറന്നു... വെളിയിൽ പോയി താഴേക്ക് ഒക്കെ നോക്കുന്നത് കണ്ടു
ഞാൻ ഒച്ച ഇല്ലാതെ മെല്ലെ എണീറ്റ് പിന്നാലെ പോയി ഒറ്റ പിടി
അമ്മു ഞെട്ടിയില്ല പകരം എന്നിലേക്ക് കൂടുതൽ ചാരി ശ്വാസം വെളിയിലേക്ക് ഊതി...
അടുത്ത സെക്കന്റ് മുട്ട് കൈ വച്ച് വയറ്റത്ത് ഒറ്റ ഇടി..
പക്ഷെ അത് അറ്റത് കൊണ്ട് സ്ലിപ്പ് ആയി പോയത് കൊണ്ട് വലിയ വേദന എടുത്തില്ല
ഇടിച്ചോ ഞാൻ അവളെ ബലം പ്രയോഗിച്ച് തിരിച്ചു...
അമ്മുന്റെ മോന്ത കാണാൻ വൈയ്യ ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇടാൻ നോക്കി...
അമ്മു എന്റെ കൈ തട്ടി മാറ്റി....
എന്റെ തല പിടിച്ച് നെറ്റിയിൽ അവൾ ചുണ്ട് ചേർത്തു...
അമ്മു : നിന്നെ പാഠം പഠിപ്പിക്കാൻ നോക്കുമ്പോ ഞാൻ ആണ് പഠിക്കണേ അമ്മു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
ഞാൻ : ഇപ്പൊ മനസ്സിലായോ എന്റെ വെല
അവൾടെ മൂക്ക് തപ്പി പിടിച്ച് വലിച്ചോണ്ട് ഞാൻ പറഞ്ഞു....
അമ്മു : പ്ലീസ് ഒരിക്കലും എന്നെ തനിച്ചാക്കല്ലേ പ്ലീസ്
അമ്മൂന്റെ ഒച്ച എടറി...
ഐ എന്തോന്ന് ചക്കരെ നിന്നെ വിട്ട് ഒരു ലൈഫ് ഒണ്ടോ എനിക്ക്... ഞാൻ അവൾടെ തല പിടിച്ച് പൊക്കി പറഞ്ഞു...
അമ്മു : മൊഖം കാണുന്നുണ്ടോ
💬 Comments
View all comments