Chapter Title : വധു is a ദേവത 40 [Doli]
ആട്ടി...
എന്ത് ഇവടെ പുള്ളിക്കാരി നടന്ന് എന്റെ അടുത്തേക്ക് വന്നു...
എന്താ ഇവടെ ആന്റി എന്റെ കൈക്ക് പിടിച്ച് ചോദിച്ചു
ഞാൻ : ഞാനെ ഒരു ബന്ധുനെ കാണാൻ
ലില്ലി ആന്റി : ഈ പാതിരാത്രി
ആന്റി റൂമിലേക്ക് കേറിക്കൊണ്ട് പറഞ്ഞു
ഞാൻ പിന്നാലെ കേറി
ലില്ലി ആന്റി : ചെക്കാ ഞാൻ ചെക്ക് അപ്പിന് വന്നതാ വെളിയി പോ ?
ഞാൻ മിണ്ടാതെ നിന്നു
ലില്ലി ആന്റി : കുട്ടിയെ കൊണ്ട് പോയി ലെ... അല്ല നിങ്ങള് ആണോ ഒരു സെക്കന്റ്
ആന്റി ഫോൺ എടുത്ത് നോക്കി...
ആന്റി : ശ്രീദേവി w/o ശരൺ രാജിന്റെ...റിലേറ്റീവ്സ്സ്
ഞാൻ : അതെ ഡോക്ടർ
ആന്റി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി...
ആന്റി : ഓക്കെ കുട്ടിയെ ലേബർ റൂമിൽ കേറ്റി... പെയിൻ വന്നില്ല പേടിക്കാൻ ഒന്നും ഇല്ല
ശരൺ ചേട്ടൻ : കൊഴപ്പം ഒന്നും ഇല്ലല്ലോ...ഡോക്ടർ
ആന്റി : ഇല്ല പേടിക്കാൻ ഒന്നും ഇല്ല കുട്ടി ഓക്കേ ആണ്
അനിത ആന്റി : ശരൺ അത് പറ
ശരൺ ചേട്ടൻ : ഡോക്ടർ ഒരു റിക്വസ്റ്റ് ഒണ്ട്... അവര് പറഞ്ഞു രണ്ട് പേരെ നിക്കാൻ പറ്റൂള്ളൂ എന്ന്...
ആന്റി : അതെ അങ്ങനാ ഇത് കല്യാണ വീടൊന്നും അല്ലല്ലോ ഡോ... എന്തിനാ ഒരാള് പ്രസവിക്കാൻ ഇത്ര ആൾക്കാർ എല്ലാരും പ്രസവിക്കുന്നുണ്ടോ
ചേട്ടൻ : അല്ല ഒരാളെ കൂടെ നിർത്താൻ പറ്റോ അറിയാൻ ആണേ മാം...
ആന്റി :അതിന്റെ ആവശ്യം ഒണ്ടോ ഇത് ഹോസ്പിറ്റൽ അല്ലെ എല്ലാരും ഇങ്ങനെ
💬 Comments
View all comments