0%

Chapter Title : വധു is a ദേവത 43 [Doli]

Author : Doli Read All Parts 2.4K

ഇനി കരയണ്ട

അമ്മ : കണ്ടോ ടാ എന്റെ മോൻ അവന് ഒന്നും ഓർമ ഇല്ലെന്ന് ഞാൻ ഇതൊക്കെ എങ്ങനെ സഹിക്കും ടാ

അമ്മ കരഞ്ഞോണ്ട് ഇതൊക്കെ പറയുമ്പോ അമ്മു എന്റെ കൈ എടുത്ത് തലക്ക് ചേർത്ത് ചേർത്ത് പിടിച്ച് കരഞ്ഞോണ്ട് ഇരുന്നു....

പെട്ടെന്നാ മാമന്റെ ഫോൺ അടിച്ചത്

മാമൻ : ഹലോ, കിട്ടിയോ ശെരി ശെരി വിടല്ലേ അവര് നേമം കോപ്പ് അങ്ങനെ പലതും പറയും വിടല്ലേ...ഞാൻ ദേ വന്നു

മാമൻ : ചേച്ചി അവന്റെ അനിയത്തി പെണ്ണിനെ കിട്ടി.... ദേ ഞാൻ പറയാ നീ എന്റെ അമ്മ ആണ് നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും 😡....

അമ്മുന് അത് കേട്ട് പേരിപ്പ് കേറി...

മാമ ഞാനും വരുവാ കൂടെ

അമ്മു എന്റെ കൈയ്യിൽ അമർത്തി ഉമ്മ വച്ച് എണീറ്റു....

മാമൻ : എന്തിനാ കുട്ടാ
അമ്മു : എനിക്ക് കാണണം ഇത്ര വൃത്തി ആയി അഭിനയിച്ചവളെ...

അമ്മ : വേണ്ട മോനെ നീ ഒന്നും അങ്ങോട്ട് പോണ്ട പപ്പ നോക്കിക്കോളും എല്ലാം....

വർഷിനി ആന്റി : തടയണ്ട കൃഷ്ണ ഒരു കണക്കിന് അവളും കൂടെ ആണ് ഇതിനൊക്കെ.കാരണം പോട്ടെ

ഇതേ സമയം പപ്പ കുരിയൻ അങ്കിളിന്റെ റൂമിൽ ഇങ്ങനെ ചെയറിൽ പിടിച്ച് ഒരേ നിപ്പാണ്

ദാസ് അങ്കിൾ : വല്ലതും സംസാരിക്ക് ഡോ

കുരിയൻ അങ്കിൾ : ടാ എന്താ നിനക്ക് പറ്റിയത്

പുള്ളി പപ്പടെ തോളത്ത് കൈ വച്ച് പറഞ്ഞു...

പപ്പ : ടാ അയാള് പറയാ എന്താ വച്ചാ കൊടുത്ത്

💬 Comments

View all comments