Chapter Title : വധു is a ദേവത 43 [Doli]
വന്നു.. അമ്മാ ഞാൻ ലിലി ആന്റിടെ അടുത്തേക്ക് പോവാ
അമ്മ : ഞങ്ങള് വരാ, ഒറ്റക്ക് പോണ്ട...
ഞാൻ : എന്തിന് ദേ ഇവൻ ഒണ്ടല്ലോ അത് മതി
അമ്മ : പൊന്നൂവേ...
ഞാൻ : ഓ
അമ്മ : പ്രശ്നം ഒന്നും ഒണ്ടാക്കല്ലേ സത്യം ചെയ്യ്...
ഞാൻ : ഇല്ലെന്ന്...
അമ്മ എനിക്ക് അമർത്തി നെറ്റിയിൽ ഒരു ഉമ്മ തന്നു...
രാമു ഒളിഞ്ഞ് നിക്കുന്ന കണ്ട് അമ്മ അവനെ എത്തി നോക്കി
അമ്മ അവനെ കൈ കാട്ടി വിളിച്ചു
ഞാൻ ഷൂ എടുക്കാൻ ഉള്ളിലേക്ക് പോയി...
അമ്മ : 😊എന്താടാ നിനക്ക് നീ എന്തിനാ ഒളിയുന്നെ 🥹
രാമു : ഒന്നൂല്ലാ
അമ്മ : ദേ നീ ഒരു തെറ്റും ചെയ്തിട്ടില്ല ഒന്ന് ചിരിക്കടാ....
രാമു : ചെറിയമ്മ വേണേ രണ്ട് തല്ലിക്കൊ ദയവ് ചെയ്ത് എന്നെ ന്യായീകരിക്കല്ലേ എനിക്ക് അത് താങ്ങാൻ പറ്റില്ല
അമ്മ : ദേ കരയല്ലേ നീ ഒന്നും ചെയ്തില്ല നീ അവന് ദ്രോഹം ചെയ്യാനോ മന്തബുദ്ദികൾ ആണ് ഞങ്ങള് വിചാരിച്ചാ ഹാ...
രാമു : 😣🥹
അമ്മ : രാമു അവനെ നോക്കണേ... അവന് ഇഷ്ട്ടം ഇല്ലാത്ത ഒന്നും കാണാണോ കേക്കാനോ പാടില്ല
രാമു തല ആട്ടി
അമ്മ : ഒരു കാര്യം കൂടെ ചോദിക്കട്ടെ
രാമു മൂളി
അമ്മ : അവര് അവനെ എന്തെങ്കിലും ചെയ്യോ ഇനി
രാമു : എനിക്ക് അറിയില്ലായിരുന്നു ആര് ആരൊക്കെ ആണെന്ന്...
അമ്മ : ഇല്ല, പറഞ്ഞെന്ന് മാത്രം നീ കൂടെ വേണം
💬 Comments
View all comments