Chapter Title : വധു is a ദേവത 6 [Doli]
എനിക്കും അവൾക്കും ഒരേ പോലെ ഹെയർ കളർ ചെയ്യാൻ പറഞ്ഞു...
വേണ്ട പപ്പ വഴക്ക് പറയും ഞാൻ പറഞ്ഞു.....
ഇല്ല അങ്കിൾനോട് ഞാൻ പറയാം ... അവൾ പറഞ്ഞു...
ഉറപ്പാണോ ഞാൻ ചോദിച്ചു
ഉറപ്പ് ...
എന്ന അടിച്ചോ ഹൈലൈറ്റ് മതി ....
..
പിന്നെ നേരെ പോയി കുറച്ച് ഡ്രസ്സ് വാങ്ങി പിന്നെ എല്ലാം കഴിഞ്ഞ് നേരെ വീട്ടിൽ എത്തി...
ഉമ്മറത്ത് തന്നെ അമർ ഉണ്ട് എന്നെ കണ്ടതും ഒരു പുച്ഛം....
ഞാൻ നേരെ ഉല്ലിലോട്ട് പോയി... പപ്പ പോയിരുന്നു....
പിന്നെ നേരെ കുളിക്കാൻ പോയി...
കുളികഴിഞ്ഞ് വന്നതും എല്ലാരും വന്നിരുന്നു....
പപ്പ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. കൂടെ അങ്കിളും ഉണ്ട്... ഞാൻ പപ്പയെ കണ്ടതും തിരിഞ്ഞ് നടക്കാൻ തുടങ്ങി ...
ഇന്ദ്ര ഇവിടെ വാ.....
ഓ തീർന്ന്...
മുടി വെട്ടിയോ .
ആ വെട്ടിയല്ലോ.....
ഇതെന്താ കളർ ഒക്കെ...
ഞാൻ ചുറ്റും ഒന്ന് നോക്കി...
പപ്പ ദയവു ചെയ്ത് നാണം കെടുത്തല്ലെ... ഞാൻ പറഞ്ഞു..
അങ്കിൾ ഒന്ന് പറ...
ടാ രാമ വിട്ടേക്ക്...
ശെരി ശെരി പോവാൻ നോക്ക്... അമ്മയുടെ മുന്നിൽ ഒന്നും പോയി പെടണ്ട ....പപ്പ പറഞ്ഞു...
താങ്ക്യൂ ...
ആ പിന്നെ പപ്പ ഞാനേ
നീയേ
ഞാനും മഹയും ബയിക്കിന് പൊക്കോട്ടെ...അവൾക്ക് ബയങ്കര ആഗ്രഹം ബയിക്കിന് ട്രാവൽ ചെയ്യാൻ... പാവം അല്ലേ പപ്പ അവൾക്ക് അങ്ങനെ പൊറത്ത് കൊണ്ട് പോവാൻ ഒന്നും ആരും ഇല്ലല്ലോ ..
ബയിക്കിനോ അതും ഇത്ര ദൂരം
എത്ര ദൂരം കൂടി പോയ ഒരു 50 കിലോമീറ്റർ
💬 Comments
View all comments