0%

Chapter Title : വധു നേഴ്സ് ആണ് 2 [രേണുക]

Author : Renuka Read All Parts 1.9K

ആ കോളേജ് ഇലെ ഏറ്റവും പ്രായം കുറഞ്ഞ സർ ആയിരുന്നു അത്. 26-27 വയസ് അത്രേ ഒള്ളു. ഏറ്റവും വലിയ കാര്യം ആൾക്ക് മലയാളം അറിയാം, അവിടെ ഉള്ള സകല പെൺകുട്ടികളുടെയും സംസാരവിഷയം പിന്നെ സർ ആയി. പക്ഷെ എനിക്ക് അതിൽ ഒന്നും താല്പര്യമില്ല. അതിനു കാരണം എന്റെ വീട്ടിലെ ബുദ്ധിമുട്ട് തന്നെ ആയിരുന്നു.

ദിവസങ്ങൾ ആഴ്ചകൾ ആയി ആഴ്ചകൾ മാസം ആയി കടന്നു പോകൊണ്ട് ഇരുന്നു. സേം റിസൾട്ട് വന്നു ഭാഗ്യം കൊണ്ട് എല്ലാം പാസ് ആയി. ടീച്ചേഴ്സിന് ആ കാര്യത്തിൽ സന്തോഷം ആയി കാരണം ക്ലാസ്സിൽ ഓൾ പാസ് ആയ കുട്ടികളിൽ താനും ഉണ്ടായിരുന്നു.

അങ്ങനെ ആ ആഴ്ചയിൽ നീതു ചേച്ചിയോട് ഒപ്പം വീക്കെൻഡ് പുറത്തു പോയി ഫുഡ് കഴിക്കാൻ തീരുമാനിച്ചു.

ഫുഡ് കഴിക്കാൻ റെസ്റ്റാറ്റാന്റിൽ ഇരികുമ്പോൾ പുറകിൽ നിന്ന് ഒരു വിളി

"ഹലോ

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സൂര്യ സർ ഇനെ

"ഹായ് സർ

"എന്താണ് ഹോസ്റ്റൽ ഫുഡ് കഴിച്ചു മടുത്തിട്ട് ആണോ ഇവിടെ ഇരിക്കുന്നത് ?

അതിനു മറുപടി നീതു ആണ് പറഞ്ഞത്

"അവൾക്കു ഏത് ഫുഡ് കഴിച്ചാലും ഒരു കുറ്റവും പറയില്ല സർ , ഇത് ഞാൻ അയ്യിട് ഇവളെ വിളിച്ചകൊണ്ട് വന്നതാ , ഫുൾ പാസ് ആയത് അല്ലെ അതിന്റെ ഒരു സന്തോഷത്തിനു

"അഹ് പറഞ്ഞപോലെ അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ ... എന്നാൽ പിന്നെ ഞാൻ കൂടെ കൂടിക്കോട്ടെ ?

"അതിനു എന്താ സർ ...

അങ്ങനെ കോളേജ് കാര്യം ഒക്കെ പറഞ്ഞു .... സംസാരം നീണ്ടു

💬 Comments

View all comments