0%

Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]

Author : Night King Read All Parts 263.2K

പറഞ്ഞ് കണ്ണൻ വണ്ടി എടുത്തു.

“അതേടാ കോപ്പേ, ഞാൻ കിളവൻ. നീ കെട്ടി രണ്ട് കൊച്ചുമായി. ഈ ചെറുക്കനെ കെട്ടിക്കണമെന്ന് നിന്നോട് എത്ര തവണ പറഞ്ഞു? എന്നിട്ട് നീയോ, അവന്റെ എല്ലാ കുരുത്തക്കേടിനും കൂടെയുണ്ടാകും.”

“ഈ അപ്പന്റെ ഒരു കാര്യം,” ജോമോൻ പറഞ്ഞു. “കുറച്ചൂടെ കഴിഞ്ഞ് കെട്ടാമെന്ന് തന്നെയല്ലേ ഞാൻ പറഞ്ഞത്. അല്പം കൂടി ഒന്ന് എൻജോയ് ചെയ്യട്ടെ അപ്പാ.”

ജോസഫ് ചിരിച്ചു. “എടാ കുരിപ്പേ, നിനക്ക് അതൊക്കെ കല്യാണം കഴിഞ്ഞും ആകാം, കണ്ടും നോക്കിയും ചെയ്താ മതി. നീ കെട്ടാതെ ഇരുന്നാലേ, നിന്റെ താഴെയുള്ള അനിയത്തിക്ക് അത് ഒരു ബുദ്ധിമുട്ടാകും.”

രണ്ടുപേരും ചിരിച്ചു. കണ്ണൻ പറഞ്ഞു, “അല്ല അങ്കിളേ, ഈ പറഞ്ഞതൊക്കെ മീനു ആന്റി അറിഞ്ഞാലുള്ള എൻജോയ്മെന്റ്... ഹിഹിഹി.”

“ഒന്ന് പോടാപ്പാ, അവൻ എന്നെ പേടിപ്പിക്കുവാ. നീ വേഗം വണ്ടി വിട്, പതിനൊന്ന് മണിക്കെങ്കിലും എത്തണം. നിനക്കൊക്കെ ഇന്നലെ വന്നാ എന്തായിരുന്നു പ്രശ്നം?

ഇതിപ്പോ വീട്ടിൽ എത്തി വേഷം മാറി ചാടിയിറങ്ങിയതല്ലേ.”

“അതപ്പാ, ഇന്നലെ കൂടെ പഠിച്ച ഒരുത്തന്റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. ഒഴിവാക്കാൻ പറ്റാത്ത ഒരെണ്ണം. അത് കഴിഞ്ഞ് ഇറങ്ങിയതാ.”

“എടാ മൈരേ, അപ്പോ നീയൊക്കെ ഉറങ്ങിയില്ലേ? ഇത്രേം ദൂരം ഉറങ്ങാതെ! എന്റെ കർത്താവേ, എന്നതാടാ നിന്റെയൊക്കെ ഓരോ കന്നംതിരിവുകൾ. നിന്റെ തള്ള അറിഞ്ഞാ ചെവിതല കേൾക്കാൻ സമ്മതിക്കില്ല.”

“എന്റെ പൊന്ന് പപ്പാ, വേറെ നിവൃത്തിയില്ലായിരുന്നു. ഇനി അഞ്ച് ദിവസം കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ, പോരേ?”

“ഇതിനും മാത്രം എന്ത് നിവൃത്തികേടായിരുന്നു മൈരേ, രാത്രിക്ക് രാത്രി റെസ്റ്റില്ലാതെ അവിടുന്ന് ഇങ്ങോട്ട് ഫുൾ ഡ്രൈവ് ചെയ്യാൻ? വല്ല

💬 Comments

View all comments