0%

Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]

Author : Night King Read All Parts 306.8K

വന്നാൽ?

ശരിയാണെങ്കിലോ, അതിലും കഷ്ടം. ഈ ചിരിച്ചിരിക്കുന്ന മനുഷ്യരുടെ മുഴുവൻ നടുക്ക് വെച്ച്.

“കണ്ണാ, നിനക്ക് ചായ വേണ്ടേ? എന്നാ പറ്റി, മുഖം വിളറിയിരിക്കുന്നല്ലോ,” റാണി ചോദിച്ചു.

“ഏയ്, ഒന്നുമില്ല മമ്മീ. ഉറക്കം ശരിയായില്ല, അതാ.” അവൻ ചിരിക്കാൻ നോക്കി. ചുണ്ട് മാത്രമേ അനങ്ങിയുള്ളൂ.

ചുറ്റും എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്. “മോനേ, ചായ കുടിക്ക്.” “ഈ പെണ്ണ് എന്താ ഒന്നും മിണ്ടാത്തെ?” ജോസഫ് ഇടപെട്ടു. മകന്റെ ചെവിയിൽ “എടാ, ഇങ്ങനെ ഒലിപ്പിക്കാതെ.

നിനക്ക് സംസാരിക്കാൻ സമയം തരാം” എന്ന് പറഞ്ഞിട്ട് ഉറക്കെ, “മോള് ട്രേ ഇവിടെ വെച്ചോ.”

റാണി എഴുന്നേറ്റ് റീനുവിന്റെ കയ്യിൽ പിടിച്ചു. “ആഹാ, ഫോട്ടോയിൽ കണ്ടതിലും സുന്ദരിയാണല്ലോ! ഇച്ചായാ, എനിക്ക് ഓക്കെയാ. ഇനി സാറിന് എന്ത് അഭിപ്രായമാണെങ്കിലും എനിക്ക് ഇവളെ ഇഷ്ടായി.”

“എന്റെ റാണീ, നീ ഒന്ന് അടങ്ങ്. ആദ്യം അവർ സംസാരിക്കട്ടെ. പണ്ടത്തെ കാലമല്ല, ഇവർക്ക് ചോദിക്കാനും പറയാനും കാണും. ഇല്ലേ മാത്യൂ?”

പെണ്ണിന്റെ അപ്പൻ മാത്യു ചിരിച്ചു. “പിന്നല്ലാതെ. അറേഞ്ച്ഡ് കല്യാണം തന്നെ വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇവർക്ക് പരസ്പരം മനസ്സിലാക്കാൻ ഈ പത്ത് മിനിറ്റ് മതിയാകുമോ എന്നാ എന്റെ സംശയം.”

എല്ലാവരും ചിരിച്ചു, അന്തരീക്ഷം ഒന്ന് അയഞ്ഞു. പെണ്ണിന്റെ മമ്മി പറഞ്ഞു, “ബെറ്റി മോളേ, ഇവരെ ചേച്ചീടെ റൂമിൽ ആക്ക്, അവർ സംസാരിക്കട്ടെ.

പിന്നെ നീ അവിടെ കറങ്ങി നിക്കാതെ താഴെ എത്തിക്കോണം.”

റീനു അത് കേട്ടപാടെ മുകളിലേക്ക് പോയി. ചിലർ പറഞ്ഞു പെണ്ണിന്റെ നാണം, ചിലർ പെണ്ണിന്റെ ആക്രാന്തം. ജോമോൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കണ്ണൻ അവന്റെ കൈത്തണ്ടയിൽ പിടിച്ചു.

💬 Comments

View all comments