Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]
മുമ്പ് മുഖമുള്ള ഒരാൾ അവളെ ഇറക്കിവിട്ടിരിക്കുന്നു. അവന് ഉള്ളിൽ ചിരി വന്നു.
സിഗരറ്റ് തീർന്നപ്പോൾ അവൾ കുറ്റി വാങ്ങി ഒരു ടിഷ്യുവിൽ പൊതിഞ്ഞ് മേശവലിപ്പിൽ ഇട്ടു. റൂം ഫ്രഷ്നർ രണ്ട് വട്ടം അടിച്ചു. ഒരു ചന്ദനത്തിരി കത്തിച്ച് മാതാവിന്റെ പടത്തിന് മുമ്പിൽ കുത്തി. “സോറി മാതാവേ,” എന്ന് പതുക്കെ പറഞ്ഞു.
“അപ്പോ താഴെ പോയി എന്ത് പറയും?” അവൾ ചോദിച്ചു.
“എനിക്ക് ഓക്കെയാ. സത്യം പറഞ്ഞാ ഓക്കെയെക്കാൾ കുറച്ചൂടെ.”
“എനിക്കും ഓക്കെ.” അവൾ ഒന്ന് നിർത്തി. “പക്ഷേ ഒരു കാര്യം. നമ്മൾ രണ്ടും ബാംഗ്ലൂരല്ലേ. ഇടയ്ക്ക് കാണാം, സംസാരിക്കാം. സെറ്റായില്ലെന്ന് തോന്നിയാ മര്യാദയ്ക്ക് പറയാം. അതുവരെ വീട്ടുകാർ ഡേറ്റ് നോക്കിക്കോട്ടെ.”
“ഫെയർ.”
വാതിൽക്കൽ എത്തിയപ്പോൾ അവൾ “ഒരു മിനിറ്റ്” എന്ന് പറഞ്ഞ് മേശപ്പുറത്തെ ഒരു ചെറിയ ഡപ്പി തുറന്ന് രണ്ട് ഏലക്ക എടുത്തു. ഒന്ന് അവന്റെ കയ്യിൽ വെച്ചു, ഒന്ന് സ്വന്തം വായിലിട്ടു.
“ചവച്ചോ. നിന്റെ അമ്മയുടെ മൂക്കും ഷാർപ്പാന്ന് തോന്നുന്നു.”
ബാൽക്കണിയിലെ വർത്തമാനം കഴിഞ്ഞ് ജോമോനും റീനുവും താഴേക്ക് ഇറങ്ങിവന്നു. രണ്ടുപേരുടെയും മുഖത്ത് നല്ല തെളിച്ചമുണ്ടായിരുന്നു. റീനുവിന്റെ കൊഞ്ചലുള്ള സംസാരവും തമാശകളും ജോമോന് നന്നായി പിടിച്ചിരുന്നു.
ഇന്നലത്തെ രാത്രിയുടെ ക്ഷീണവും മനസ്സിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളുമൊക്കെ ആ കുഞ്ഞു വർത്തമാനത്തിൽ അലിഞ്ഞുപോയതുപോലെ അവന് തോന്നി.
അവർ താഴെയെത്തിയതും റാണി മകന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ആ തിളക്കം കണ്ടപ്പോൾത്തന്നെ അമ്മയ്ക്ക് കാര്യം മനസ്സിലായി.
“എന്താടാ... നിനക്ക് പെണ്ണിനെ ബോധിച്ചോ?” റാണി ചിരിച്ചുകൊണ്ട് പതുക്കെ ചോദിച്ചു.
ജോമോൻ ഒന്ന് ചിരിച്ചു. “അതിപ്പോ, എനിക്കും ആൾക്കും ഓക്കെയാ. ബാക്കി നിങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്ക്.
💬 Comments
View all comments