0%

Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]

Author : Night King Read All Parts 343.5K

തമാശയും പാട്ടുമായി കളം നിറയുന്നവനാണ് കണ്ണൻ. ഇപ്പോ മിണ്ടാട്ടമില്ലാതെ ഇരിക്കുന്നു.

“എന്താടാ കണ്ണാ, എന്ത് പറ്റി? മൊത്തത്തിൽ ഒരു വശപ്പിശക്. വാതോരാതെ സംസാരിക്കുന്നവനല്ലേ നീ.” ജോമോൻ അവന്റെ നേരെ തിരിഞ്ഞു. “പെണ്ണുകാണൽ കഴിഞ്ഞ് കാര്യം സെറ്റായ സന്തോഷത്തിൽ ഇരിക്കുമ്പഴാണോ നിന്റെ ഒരുമാതിരി ചത്ത മൂഡ്? എന്താ നിന്റെ കിളി പോയിരിക്കുന്നെ?”

കണ്ണൻ ഞെട്ടി ഒന്ന് നോക്കി. “ഏഹ്... ഏയ്, ഒന്നുമില്ലെടാ. നല്ല ക്ഷീണമല്ലേ. നീ പറഞ്ഞതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം. ഇടയ്ക്ക് കാറിൽ അല്പം കിടന്നതല്ലേ ഉള്ളൂ, അതിന്റെ വാട്ടമാകും. വേറൊന്നുമില്ല.”

“പോടാ മൈ... നിന്നെ എനിക്ക് ഇന്നലെ കണ്ട പരിചയമല്ല,” ജോമോൻ ശബ്ദം താഴ്ത്തി പറഞ്ഞു. “പെണ്ണിന്റെ വീട്ടിൽ കേറിയത് മുതൽ നീ എന്തോ ഒരുമാതിരിയാ.

അപ്പനോട് എന്തോ പറയാൻ പോയതും ഞാൻ കണ്ടു. എന്താടാ സംഭവം? എന്തെങ്കിലും കുഴപ്പമുണ്ടോ?”

കണ്ണൻ നെറ്റിയിലെ വിയർപ്പ് തുടച്ചു. പുറകിലിരിക്കുന്ന പോൾ മൊബൈലിൽ മുഴുകിയിരിക്കുകയാണെങ്കിലും ഉറക്കെ എന്തെങ്കിലും പറയാൻ പറ്റിയ സാഹചര്യമല്ലായിരുന്നു.

“ഞാൻ... ഞാൻ എന്ത് അപ്പനോട് പറയാൻ. നിനക്ക് വട്ടാണോ?” കണ്ണൻ പ്രയാസപ്പെട്ട് പറഞ്ഞൊപ്പിച്ചു.

“ആ, പറയുന്നില്ലെങ്കി പറയണ്ട. വായ്ക്കകത്ത് വിരലിട്ട് ഛർദ്ദിപ്പിക്കാൻ പറ്റില്ലല്ലോ.”

കണ്ണൻ തടിയൂരാൻ എന്നോണം പറഞ്ഞു, “എടാ, അത് പിന്നെ മഞ്ജുവിന്റെ കാര്യം ഓർത്തിട്ടാ. ഇതുവരെ ഒരു വിളിയുമില്ല.”

“ഓ, അത് ശരിയാണല്ലോ. ഇതിന്റെ ഇടയിൽ നമ്മൾ അത് വിട്ടുപോയി. നീ മൊബൈൽ ഇങ്ങെടുത്തേ.”

കണ്ണൻ ഉടനെ കണ്ണുകൊണ്ട് പുറകിൽ ആളുള്ള കാര്യം സൂചിപ്പിച്ചു. ജോമോന് അബദ്ധം മനസ്സിലായി, അവൻ നേരെ ഇരുന്നു.

വണ്ടി ഏകദേശം ആലപ്പുഴ എത്തിയപ്പോൾ ജോമോൻ ഒരു നമ്പർ

💬 Comments

View all comments