Chapter Title : ഒരു പെണ്ണ് കാണൽ അപാരത [Night King]
സിഗരറ്റ് കത്തിച്ചു വലിച്ചു. ഒന്നും സംസാരിച്ചില്ല, കാരണം എത്ര ശബ്ദം കുറച്ചു സംസാരിച്ചാലും ആ പയ്യനും പെണ്ണും കേൾക്കും.
ബേറർ ഡ്രിങ്ക്സ് സ്മോക്കിങ് ഏരിയായിലേക്ക് കൊണ്ട് വന്നു കൊടുത്തു. അവര് അവിടെ ഉള്ള ടേബിൾ ഇരുന്നു തന്നെ കുടിച്ചു, മറ്റ് രണ്ടു പേര് പോയതിന് ശേഷം മൊബൈല് എടുത്തു.
പക്ഷേ ജോമോൻ പറഞ്ഞു “എടാ എന്നീ വേണ്ട, നമുക്ക് ആര് വരുന്നു എന്നറിയില്ല. എന്നീ ആ രണ്ടു ഓഡിയോ അല്ലേ, അത് നമുക്ക് കാറില് ഇരുന്ന് കേളക്കാം. “
കണ്ണൻ “എടാ എനിക്ക് സഹിക്കുന്നില്ല, എനിക്ക് ഇപ്പോ തന്നെ അവളെ കാണണം എന്നുണ്ട്. ഞാന് ഒന്നു വിളിക്കട്ടെ” ഇതും പറഞ്ഞു അവന് എണീറ്റ് കുറച്ച് മാറി നിന്നു മഞ്ജുവിനെ വിളിച്ചു .
റിങ് ചെയ്യുന്ന ഓരോ സെക്കന്റിലും കണ്ണന്റെ നെഞ്ച് പടപടാ ഇടിക്കുകയായിരുന്നു. സെക്കൻഡ് റിങ്ങിൽ മഞ്ജു കാൾ അറ്റൻഡ് ചെയ്തു. പക്ഷേ രണ്ടുപേരും പെട്ടെന്ന് ഒന്നും മിണ്ടിയില്ല.
രണ്ടുപേരുടെ ഭാഗത്തും ഒരു കുഞ്ഞു മടിയും പതർച്ചയും.
"ഹലോ... മഞ്ജൂ..." കണ്ണൻ പതുക്കെ, അൽപ്പം വിറയ്ക്കുന്ന ശബ്ദത്തിൽ വിളിച്ചു.
മറുതലയ്ക്കൽ നിന്ന് നേർത്തൊരു ചിരിയും നാണം കലർന്ന ഒരു നിശ്വാസവും കേട്ടു. "ഉം... ഹലോ..." ഒരു നാണത്തോടെയുള്ള മൂളൽ മാത്രം.
"നീ... നീ എവിടെയാ? ഓഫീസിൽ ആണോ?" കണ്ണൻ ചോദിച്ചു.
"അല്ല... വീട്ടില് ഉണ്ട്..." മഞ്ജു ശബ്ദം താഴ്ത്തി പറഞ്ഞു. അവളുടെ ഉള്ളിലെ നാണം ആ മറുപടിയിൽ വ്യക്തമായിരുന്നു.
കണ്ണൻ ഒന്നു തൊണ്ട നനച്ചു. ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി താഴ്ന്ന സ്വരത്തിൽ ചോദിച്ചു, "അല്ല... നീ രാവിലെ
💬 Comments
View all comments