Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]
പോലെ.”
“എന്നിട്ട്?”
“എന്നിട്ട് മാസ്ക് ഒരു ശല്യമായി. ഞാൻ തന്നെ പറഞ്ഞു ലൈറ്റ് ഓഫ് ചെയ്യാൻ. പിന്നെ...” അവൾ ഒന്ന് നിർത്തി. “മാഡം, രണ്ട് കൊല്ലത്തിനിടയിൽ ആദ്യമായിട്ടാ ഒരു രാത്രി ഇത് ജോലിയാന്ന് ഞാൻ മറന്നുപോയത്. ഇരുട്ടത്ത് അവൻ എന്റെ മുഖം വിരലുകൊണ്ട് തൊട്ടുനോക്കി, കാണാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞ്. സമയം നോക്കിയില്ല. വെളുക്കുന്നത് അറിഞ്ഞില്ല. ഇറങ്ങാൻ നേരം ആൾ ചോദിച്ചു, ഇനി കാണുമോന്ന്. കണ്ടാൽ ലൈറ്റിട്ട് കാണാമെന്ന് ഞാൻ പറഞ്ഞു. എന്തിനാ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയില്ല.”
മറുതലയ്ക്കൽ കുറച്ച് നേരം മൗനമായിരുന്നു.
“ചിന്നാ, ഇതാ ഞാൻ പേടിച്ചത്.”
“എനിക്കും പേടിയാ മാഡം. ഇന്ന് രാവിലെ ബസ്സിലിരുന്ന് ഞാൻ ആ ആളെ ഓർത്തു. ഉച്ചയ്ക്ക് വേറൊരാളുടെ മുമ്പിൽ ചായയുമായി ചെന്ന് നിന്നു. ഇപ്പോ അയാളുടെ മെസേജിന് എന്ത് മറുപടി അയക്കണമെന്ന് അര മണിക്കൂറായി ആലോചിച്ചിരിക്കുന്നു. എനിക്ക് എന്ത് പറ്റി?”
“നിനക്ക് ഒന്നും പറ്റിയില്ല. നീ ഒരു പെണ്ണാ, അത്രേ ഉള്ളൂ. ഇന്നലത്തെ ആൾ ഒരു രാത്രിയാ. പേരില്ല, മുഖമില്ല. ഇന്നത്തെ ആൾ ഒരു ജീവിതമാ. ഏതാ വേണ്ടതെന്ന് നിനക്ക് ഗൊത്തു.”
“ഗൊത്തു,” റീനു ചിരിച്ചു. ഒരു കന്നഡ വാക്ക് അവൾ പറയുന്നത് കേട്ട് മാഡവും ചിരിച്ചു. “ഇന്നത്തെ ആൾ. അവനെ ഇഷ്ടമാകുന്നുണ്ട് മാഡം. അതാ പേടി.”
“അതിന് എന്താ പേടി?”
“മാഡം, ഞാൻ ഒരു കാര്യം സത്യം പറയട്ടെ? ഈ രണ്ട് കൊല്ലം എനിക്ക് ഒരു ശിക്ഷയായിരുന്നില്ല.” അവൾ ശബ്ദം താഴ്ത്തി. “ആദ്യം ലോണിന് വേണ്ടി തുടങ്ങിയതാ. പക്ഷേ പിന്നെപ്പിന്നെ... ആ ഡ്രസ്സ് ഇട്ട്
💬 Comments
View all comments