Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
ഇരുന്നു,, അല്പം കഴിഞ്ഞതും നിറഞ്ഞ മിഴികൾ തുടച്ച് ഡ്രസ്സ് ഒതുക്കി വെച്ച് കിച്ചണിലേക്ക് നടന്നു,,..
പോകുന്നിതിനിടക്കി സിറ്റ് ഔട്ടിൽ ഇരുന്ന് ചിരിച്ച് കളിക്കുന്ന അഭിയെ നിറഞ്ഞ ദേഷ്യത്തോടെ നോക്കുവാൻ മറന്നില്ല,,,..
━━━━━━━━━━━━━━━
അങ്ങനെ ഉച്ചയോടെ തക്ഷരയുടെ കൈ പിടിച്ച് ഞാനവളെന്റെ കൂടെ കൂട്ടി…,,,,..
ജീവിതത്തിലെ സുഖദുഃഖങ്ങളും സന്തോഷവും പകർത്ത് എന്റെ മാത്രമായി എന്റെ പാതിയായി ഞാനവളെ എന്റെ വീട്ടിലേക്ക് കയറ്റി…,,,. നിറഞ്ഞ പുഞ്ചിരിയോടെ അവൾ കയറി വന്നു…,,
ആന്റിമാർക്കൊക്കെ അവളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു,... "നല്ല സ്വഭാവം ഉള്ള കുട്ടിയാ" എന്നൊക്കെ ആന്റിമാർ അവരുടെ അഭിപ്രായം നൽകിയെങ്കിലും അവൾക്ക് മൂക്കത്താ ശുണ്ഠി…,,, "അതൊന്നും ആരും അറിയുന്നില്ലല്ലോ" എന്ന് ഞാൻ മനസ്സിലാക്കി
അമ്മയാണേൽ എന്നേക്കാൾ കൂടുതൽ ശ്രെദ്ധിച്ചത് തക്ഷരയെയാണ്..,,, അതുവരെ കൂടെ നിന്ന പെങ്ങള് ഒറ്റയടിക്ക് കാല് മാറി,,.. എന്നിട്ടോ "ഏട്ടത്തി" എന്നും വിളിച്ച് ഒലിപ്പിച്ചോണ്ടാ നടപ്പ്…,,..
അപ്പനാണേൽ ഏതാണ്ട് യുദ്ധം ജയിച്ചത് പോലെയാ നടപ്പ് കണ്ടാൽ…,,, "എല്ലാരും കണക്കാ"...
ചാച്ചനാണെൽ സന്തോഷം അടക്കാൻ വയ്യാ..,,,.. അവളെക്കാൾ പ്രായം കുറവാണെന്നുള്ള കുറവേയെനിക്കുള്ളു,,.. പിന്നെ തൊട്ടടുത്ത് തന്നെ മകളുണ്ട് എന്നുള്ളത്തിലാണ് പുള്ളിക്കാരൻ ഹാപ്പിയടിച്ച് നടക്കുന്നത്,,..
സ്ത്രീ ജനങ്ങൾ മുഴുവൻ കമ്മിറ്റി കൂടി ഞങ്ങളെ വിരുന്നിന് വിടുന്ന ചർച്ച ഇപ്പോഴെ തുടങ്ങി,..
പക്ഷെ അന്ന് ഞാനാദ്യമായി നിശബ്ദത പാലിച്ചു…,,.. ഒന്നിലും പെടാതെ മൗനമായി ഞാനൊതുങ്ങി നിൽക്കേണ്ടി വന്നു..,,..
അതിനിടയിൽ എന്നെ നോക്കി ദേഹിപ്പിക്കുന്ന നോട്ടം നോക്കികൊണ്ട് എനിക്ക് ചുറ്റും ഉപഗ്രഹം കണക്കെ കറങ്ങിക്കൊണ്ട് തക്ഷര നടക്കുന്നുണ്ടായിരുന്നു,,.. "അതെന്തിനെന്ന് ഇപ്പോഴും ഒരേത്തും പിടിയില്ല"….,,..
ഞാനെങ്ങോട്ടേലും ഒന്ന് മാറിയാൽ അപ്പോഴേക്കും എന്നെ തിരക്കി അവളെത്തും..,,.. അത്
💬 Comments
View all comments