0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2087

കണ്ടു മൊബൈലിൽ കൊഞ്ചിക്കൊണ്ട് പോകുന്ന തനുവിനെ,,,.. ഇവർക്കൊക്കെ എന്ത്‌ പറ്റിയാവോ,,..

"ഞാൻ പെണ്ണ് കെട്ടാൻ വേണ്ടിയാണോ ഇവരൊക്കെ കാത്തിരുന്നത്"..,, അതോർത്തപ്പോൾ എനിക്ക് ഇവരോടൊക്കെ പുച്ഛം തോന്നി,,,. ഒരു ഗ്യാപ് കിട്ടിയപ്പോൾ പെണ്ണിന് പുറകെ പോകുന്നു ഊളകൾ,,,...

ഞാൻ പുറത്തേക്ക് ഇറങ്ങി വെറുതെ മുറ്റത്ത് ലാത്തി നടന്നു,,,.. മനസ്സ് ഒന്നിലും തൃപ്തിയല്ല,,,.. വെറുതെ ആ ഇരുട്ടത് നടന്ന് നേരെ തിരിഞ്ഞത് എന്നെയും നോക്കി കൈകെട്ടി നിൽക്കുന്ന തക്ഷരയുടെ മിന്നിലേക്കാണ് ചെന്ന് പെട്ടത്...,,.

കുളിച്ച് ലൈറ്റ് റോസ് ചുരിദാർ ടോപ്പും അതെ നിറത്തിലുള്ള പാന്റും,,.. നല്ല ഭംഗിയുണ്ട് അതിലവളെ കാണാൻ,,,.. "ആ കണ്ണുരുട്ടിയുള്ള നോട്ടത്തിന് വത്യാസമൊന്നുമില്ല",,,..

,,,... പക്ഷെ ആ മുഖത്ത് മുന്നെ കണ്ട രൗദ്ര ഭവങ്ങളൊന്നുമില്ല,, തീർത്തും സൗമ്യമാണ്…,, ചന്ദ്രമുഖി സിനിമയിലെ ജ്യോതികയെ പോലെ എന്റെ യെക്ഷി കണ്ണുരുട്ടി നിൽക്കുന്നത് എന്നെ നോക്കുന്നത്,,….

……,,, കുഞ്ഞിലൊന്നും ഈ കണ്ണുരുട്ടൽ രോഗമില്ലായിരുന്നു,, ഇതെപ്പോഴാണാവോയീ അസുഖം പിടിപ്പെട്ടത്,,,...

അത് കാണുമ്പോ ചിരിയടക്കാൻ നന്നേ പാട് പെട്ടു..,,, ഈയിടെ ചിലപ്പോളൊക്കെ അവളുടെ വെറുതെയുള്ള കലിപ്പ് ഭാവം കാണുമ്പോൾ കോമഡി പീസായിട്ടാ തോന്നുന്നത്…

എന്ന് വെച്ച് ചിരിക്കാൻ നിന്നില്ല.. അങ്ങാനും ചിരിച്ച അവളെന്നെ തട്ടും….,,,

ആലോചനകൾ മുഴുവൻ മായിച്ച് കളഞ്ഞ്...

ഞാനവളെ തന്നെ നോക്കി നിന്നു,,.. അവളെന്തോ തപ്പുന്ന പോലെ,,,.. അവളെന്തേലും ഇങ്ങോട്ട് മിണ്ടുവോ എന്ന് നോക്കി ഞാനിങ്ങനെ നിൽക്കത്തെയുള്ളു,,.. "ഞാനങ്ങോട്ട് ചോദിക്കേണ്ടി വരും",,..

""തക്ഷരക്ക് എന്തെങ്കിലും പറയാനുണ്ടോ,,,,...""

എന്റെ ചോദ്യം കേട്ട് ആ കണ്ണുകളെന്നിൽ പതിഞ്ഞു,,..

""ഹ്മ്മ്…,,,...""

"തോന്നി…. അല്ലാതെ എന്റെ മുന്നിൽ വരില്ലല്ലോ,,..

കാറ്റ് ഊതി വിടുന്നത് പോലെയാ മൂളൽ,, വാ തുറന്നാൽ പല്ല് കൊഴിഞ്ഞ് പോകുവോ അവൾടെ,,...

"എനിക്ക് പിടിക്കണില്ലട്ടാ".... മനസ്സ് കിടന്ന് എന്തൊക്കെയോ വിളിച്ച് കൂവുന്നുണ്ട്,,. പണിപ്പെട്ട് നാക്കിനെ അടക്കി,,,.. എങ്ങാനും വായേൽ ഉള്ളത് പുറത്ത് ചാടിയാൽ….. "തീർന്ന്"....

ഗൗരവം വിടാതെ ഞാൻ രണ്ടും കല്പിച്ച് ചോദിച്ചു….

""എന്താ തക്ഷര,,...""

""നാളെ,,,,... നാളെ എന്റെയൊരു ഫ്രണ്ടിന്റെ അടുത് പോകണം,,,. ചെല്ലാൻ പറഞ്ഞിട്ടുണ്ട്,,.""

""ഹ്മ്മ്….. എപ്പോഴാ…,,""

""രാവിലെ പോകാം,,,..""

""ഹ്മ്മ്..,,,,,,.......""

ഞാനൊന്ന് മൂളി,,,,... അതികമൊന്നും പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞ് നടന്നു,,,..

"ഇങ്ങനൊരു പ്രാന്തി പെണ്ണ്…,,"

റെക്കോർഡ് ചെയ്ത് വെച്ചത് പോലെയാ എന്നോട് മിണ്ടുമ്പോ,, കുറച്ചേ ഉണ്ടാകു സംസാരം പക്ഷെ ഒരുപാടുണ്ട് കാര്യങ്ങൾ…,,,

തക്ഷര പോകുന്നത് നോക്കി ഞാൻ വീണ്ടും നടത്തം തുടരാൻ നോക്കിയതും,,

…..,, ഇടച്ചാലിലൂടെ പാത്തും പതുങ്ങിയും തനു വരുന്നു,,.. "ഇവന്

💬 Comments

View all comments