Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
അതോണ്ട് നേരം കളയാനില്ല എന്നും പറഞ്ഞവൻ വീട്ടിലേക്ക് നടന്നു"
ഇന്നും വെള്ളമടി തന്നെ "ഭാഗ്യവാൻ".... "രണ്ടണ്ണം അടിച്ച് എനിക്കും കിടക്കണമെന്ന് തോന്നി".. ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലല്ലോ,,..
പ്രത്യേകിച്ച് തക്ഷര അവളെ സൂക്ഷിക്കണം, മണത്ത് കണ്ട് പിടിക്കും,...,,, അവൾക്ക് ഇഷ്ട്ടമുള്ള ആളാണെലും അല്ലേലും വെള്ളമടിക്കുന്നത് ലവൾക്ക് കണ്ണെടുത്താ കണ്ടൂടാ,,...
….,,, അവളില്ലാത്തതിന്റെ ബലത്തിലാണ് തനു ഇങ്ങനെ നടക്കുന്നത്,,,...
വീട്ടിലേക്ക് കയറുമ്പോ കണ്ടു ഡെയിനിങ് ടേബിളിലേക്ക് ആഹാരം കൊണ്ട് വെക്കുന്ന തക്ഷരയെ,,,..
വീണ്ടും മൂകനായി ഞാൻ അകത്തെ സോഫയിലിരുന്നു,,,...
""എന്ത് പറ്റിയട അഭിക്കുട്ടാ…,,,""
ഞാൻ തിരിഞ്ഞ് നോക്കുമ്പോ വല്ല്യാന്റിയാണ്…
""ഒന്നുല്ല…,,, ജെസ്സി കൊച്ചേ….,,,""
ഒരു ചിരിയോടെ ഞാൻ മറുപടി നൽകി,,,..
""ഉവ്വാ,,... ഒന്ന് പോടാ അവിടുന്ന്,,,.. ഞാൻ കുറെയായി കാണുന്നു,,,.. നീയി മിണ്ടാതെ അവിടെയും ഇവിടെയും ചുറ്റി നിക്കുന്നത്,,,.. എന്താടാ ആന്റിയോട് പറ…""
""ഒന്നുല്ല… ആന്റി…,,, എന്തൊക്കെയോ തോന്നുന്നു,,,..""
""ഹ്മ്മ്…,,, നീയിതിലേക്ക് എടുത്ത് ചാടിയോ എന്ന് തോന്നുന്നുണ്ടോ നിനക്ക്….,,,""
ആന്റിയാ പറഞ്ഞത് മനസിലാകാതെ ഞാനാന്റിയെ നോക്കി,,...
""നിന്റെ അമ്മ എല്ലാം പറഞ്ഞു… നിങ്ങൾ രണ്ടും കീരിയും പാമ്പുമാണെന്ന്,,,..""
അത് കേട്ട് ഞാൻ ഒരു പുഞ്ചിരിയോടെ നോട്ടം മാറ്റിയിരുന്നു,,,..
"പാമ്പല്ല ആന്റി എന്നെ കൊല്ലാകൊല ചെയ്യാനെത്തിയ മൂദേവിയാണെന്ന് എനിക്കല്ലേ അറിയൂ"...
ആന്റി തുടർന്നു….
""എടാ അഭി…. ഇതൊക്കെ ഇപ്പോഴെ ഉണ്ടാകു…,,, മനസ്സിലായ……,, കുറച്ച് കഴിയുമ്പോ ഇപ്പോഴുള്ള അലമ്പൊക്കെ അങ്ങ് മാറും,,,.. പിന്നെ നിങ്ങളൊന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളൊക്കയേ ഉള്ളു,,. അതിങ്ങനെ കാണുമ്പോ അടി കൂടിയിട്ട് കാര്യമില്ല,,.. നിന്റെ അമ്മയും അതാ പറയുന്നത്,,,... ആന്റി മോനോട് പറഞ്ഞത് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം,,.. നിങ്ങള് രണ്ടുപേരെയും ഒരുമിച്ച് കാണാൻ വേണ്ടിയാ..,,""
""അതൊക്കെ റെഡിയാകും ആന്റി…,,, ഇപ്പൊ ഇങ്ങനെ പോട്ടെ,, എനിക്കായാലും പൊരുത്തപ്പെടാൻ നല്ല ബുദ്ധിമുട്ടുണ്ട്,,,.. സമയം വേണം ഞങ്ങൾക്ക് രണ്ടുപ്പേർക്കും""
ഞാൻ പറഞ്ഞത് കേട്ട് ആന്റി എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു,, പിന്നെയൊരു ചിരോയോടെ ശെരി വെച്ചു,,,...
"പിന്നെ സംസാരിക്കാൻ ചെന്നാലും മതി,,,.. ആ പിശാശ് പിടിച്ച് എന്നെ വലിച്ച് കീറും"
ഞാൻ തട്ടി വിട്ട ഡയലോഗിൽ ആന്റി ഫ്ലാറ്റ്,,. എനിക്കിത്രയും വിവരമുണ്ടോയെന്ന് ആലോചിച്ച് ഞാനങ്ങ് അതിശയിച്ചു,,,...
💬 Comments
View all comments