0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2100

"വൗ വണ്ടർഫുൾ അഭി,,, നീയൊരു സംഭവം തന്നെ" മറ്റവൻ വീണ്ടുമെത്തി…,,, അതികം മൈൻഡ് ചെയ്യണ്ട.. മനസ്സിനെയങ് ഒഴിവാക്കി വിട്ടു…

അപ്പോഴേക്കും ആന്റി അമ്മയുടെ വിളിയെത്തിയപ്പോ എണീറ്റ് പോയ്‌,,,..

ഞാനാണേൽ ഇടക്കെ മാത്രം പ്രത്യേക്ഷപ്പെടുന്ന നാഗവല്ലിയെ നോക്കിയിരുന്നു,,,.. തിരിച്ച് ഞാനകത്തുണ്ടോയെന്ന് നോക്കി തക്ഷരയും നടക്കുന്നുണ്ട്,,,.

കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും കൂടെ ആഹാരം കഴിക്കാനിരുന്നു,,... അമ്മയൊക്കെ തക്ഷരയെ നിർബന്ധിച്ചുവെങ്കിലും പിന്നെയിരിക്കാമെന്ന് പറഞ്ഞ് അവളൊഴിവായി….,,,

"അതുകൊണ്ട് ഞാൻ നന്നായി കഴിച്ചു… കഴിക്കുമ്പോ അവളുടെയുള്ള കണ്ണുരുട്ടലിനെ പേടിക്കണ്ടല്ലോ,",, നന്നായി തട്ടി ഞാനെണീറ്റ് റൂമിലേക്ക് നടന്നു,,,..

റൂമില്ലേക്ക് കയറി ബെഡ് വിരിച്ച് അതിലേക്ക് കയറി കിടന്നു,,,.. അവള് വരുമ്പോ എണീറ്റ് മാറിയാൽ പോരെ,,,...

""ഡാ കണ്ണാ…..,,""

അപ്പന്റെ സ്വരം കേട്ട് ഞാനെണീറ്റ് നോക്കിയത്…,,, എന്നെ തിരക്കി അപ്പൻ റൂമിലേക്ക് വരുന്നു,,,...

""എന്താ അപ്പാ…..,,,,""

ഞാനെണീട്ടിരുന്നു..,,

""അടുത്ത ആഴ്ച്ച തൊട്ട് ക്ലാസ്സിൽ പോകുന്നില്ലേ,,,...""

""ഹ്മ്മ്….,,, പോണ്ട്…,,, പിന്നെ അമ്മുവും പോകുന്നുണ്ട്,,...""

""ആഹ് ….. ജയൻ പറഞ്ഞു,,,....""

അപ്പനെന്തോ തപ്പുന്ന പോലെയെനിക്ക് തോന്നി,,,..

""എന്താ അപ്പാ എന്തേലും പറയാനുണ്ടോ,,,...""

മുഖത്തെ ഗൗരവം കണ്ടപ്പോ ഉറപ്പായി എന്തോ സീരിയസ് ഇഷ്യൂവാണെന്ന്…,,,

""അപ്പൻ മോന്റെ വിഷയത്തിലെടുത്ത തീരുമാനം തെറ്റായെന്ന് തോന്നുന്നുണ്ടോ,,,...""

""മനസ്സിലായില്ല അപ്പാ…,,,,""

""നിന്നെ നിർബന്ധിച്ച് കെട്ടിച്ചുവോ എന്നൊരു തോന്നൽ,,,.. ഇതുവരെയായി ഞാൻ നിന്നെ ശ്രെദ്ധിക്കുന്നു,,... നിങ്ങള് തമ്മിൽ ചേരില്ല എന്നറിഞ്ഞിട്ടും തെറ്റ് പറ്റിയോ എന്നൊരു തോന്നൽ..,,""

""അങ്ങനൊന്നുല്ല അപ്പാ,,,.. അതിപ്പോ എനിക്കും അമ്മുവിനും പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല,,,. സമയം വേണം അപ്പാ,,... അപ്പന് അറിയണതല്ലേ അവളെ,,,...""

""അറിയാടാ…,,, എന്റെ മോളെ പോലെ തന്നെ നോക്കി കൊണ്ട് നടന്നതല്ലേ,,,.. ഹ്മ്മ്… പിന്നെ സമയം, അതെടുത്തോ പക്ഷെ അതികം വൈകിക്കരുത്,,...""

""ഇല്ലപ്പാ….,,,""

""ഹ്മ്മ്….,,, കെടുന്നോ…,, ഞാൻ പോവാ…,,,""

""ശെരി അപ്പാ….,,,""

പപ്പ താഴേക്ക് നടന്നു,,,...

ഇതോടെ ഒന്ന് മനസ്സിലായി… എന്നെ ശ്രെദ്ധിക്കാൻ ചുറ്റും കണ്ണുക്കളുണ്ടെന്ന്,,,...

പിന്നെയും കിടന്ന് സമയം കളഞ്ഞു,,,..

കണ്ണടച്ച് കിടക്കുമ്പോ പാതസരത്തിന്റെ ചിലമ്പലോടെ തക്ഷര റൂമിലേക്ക് വന്നു,,,... ഒളിക്കണ്ണിട്ട് ഞാൻ നോക്കുമ്പോ തക്ഷര കാബോർഡ് തുറന്ന് ഒരു കവർ എടുത്ത് കൈ പിടിച്ച് എനിക്കരികിൽ വന്നിരുന്നു,,,....

""അഭി…..,,,.....""

അവളെന്നെ വിളിച്ചത്

💬 Comments

View all comments