0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2114

കിട്ടിയതിന്റെ കലിപ്പിൽ ഞാൻ അലറി,,,.. എന്റെ പെട്ടന്നുള്ള അലറിൽ അവളൊന്ന് ഞെട്ടിയെങ്കിലും വീണ്ടും ഉഗ്ര കോപത്തോടെ അവളെന്റെ നെഞ്ചിലൊക്കെ തല്ലാൻ തുടങ്ങി,,,.,,,..

""തക്ഷര…,,,.. നിനക്കെന്താ ഭ്രാന്തുണ്ടോ,,,...""

സഹിക്കെട്ട് ഞാനവളുടെ തൊള്ളിൽ പിടിച്ച് മാറ്റിക്കൊണ്ട് ചോദിച്ചു,,,...

""അതെ..,,,. എനിക്ക് ഭ്രാന്താ,,.. ഭ്രാന്താ,,,.. മുഴു ഭ്രാന്ത്,,,...

..,,,.....,,, അതെ ഭ്രാന്താ… നിക്ക്.... ഭ്രാ…..,,ന്ത്‌..,, ഭ്രാ…, ന് …. ന്ത,,,...

നിറഞ്ഞ മിഴികളോട് അവളെന്നെ നോക്കി തേങ്ങിക്കൊണ്ട് പറയുമ്പോൾ എനിക്കെന്തോ പെട്ടന്നൊരു നിരാശ തോന്നി,,,..

ഭ്രാന്തിയെ പോലെ കിടന്ന് അവള് ഭ്രാന്തെടുത്തോണം പറഞ്ഞ് കൊണ്ടിരിക്കുന്നു,

""തക്ഷര നീയെന്തൊക്കെയാ പറയുന്നേ,,...""

ഞാനവളുടെ തോളിൽ പിടിച്ച് കുലുക്കി വിളിച്ച് ചോദിച്ചതും ഞെട്ടി വിറങ്ങലിച്ചത് പോലെ അവള് അനങ്ങാതെ ഇരുന്നു,,..

അവളെന്നെ നിറഞ്ഞ മിഴികളോടെ നോക്കിയതിന് പുറകെ അവളെന്റെ മാറിലേക്ക് കുഴഞ്ഞ് വീണു,,,...

അവള് വീണതും ഞാനാകെ പകച്ചു,,,.. ഞാനവളെ പിടിച്ച് ബെഡിലേക്ക് കിടത്തി,,.. ഞാൻ അറിയാതെ പോലുമെന്റെ കണ്ണ് നിറഞ്ഞു,,,...

""അമ്മു,,,.. അമ്മു,,,... എന്നീക്ക് പെണ്ണെ ……,,""

ഞാനവളുടെ കവിളിൽ തട്ടി വിളിച്ചു,,,. അവളാകെ വിയർത്തു,,,... കണ്ണിൽ എഴുതിയ കരിമഷി മുഖത്താകെ പടർന്നിരുന്നു,,,....

""ഹ്മ്മ്…,,... ഭ്രാ……,,,, ന്താ…. നി…,,, ക്ക്… ഭാ……,, ""

ആ മയക്കത്തിലും അവളെങ്ങനെ പറയുന്നത് കേട്ടന്റെ ചങ്ക് തകരുന്നത് പോലെ,,,..

""നിനക്കൊന്നുല്ല അമ്മു,,.. ഒന്നുല്ലാട്ടോ,,...""

""ഹ്മ്……..മ്….,,""

അവള് മയക്കത്തിലും മൂളി,,.. . ഞാൻ വേഗം അവളെ കൈകളിൽ കോരിയെടുത്ത് ബെഡിൽ നേരെ കിടത്തി,,. ജഗ്ഗിൽ നിന്ന് വെള്ളം കൈക്കുമ്പിളിൽ എടുത്ത് അവളുടെ മുഖത്ത് തെളിച്ചു,,... കുറച്ച് വെള്ളം കൂടെ എടുത്ത് മുഖം തുടച്ചു,,,..

… കണ്ണിൽ എഴുതിയ കരിമഷി കവിളുകളിൽ കണ്ണീരിന്റെ ചിത്രം എന്നോണം വഴി തെളിച്ചിരുന്നു,,.. അത് പടരുകയും ചെയ്തിട്ടുണ്ട്.. ഞാൻ അവളുടെ തോർത്ത് എടുത്ത് മുഖം തുടച്ചു,,..

""അമ്മു….,, എണീക്ക്,,.. അമ്മു..,,,""

ഞാനവളുടെ കവിളുകളിൽ തട്ടി വിളിച്ചതും അവൾ പതിയെ ചെറുതായി മിഴികൾ തുറന്നു,,..

എഴുനേൽക്കുമ്പോ വീണ്ടും ദേഷ്യപ്പെടും എന്ന് ഞാൻ കരുതിയെങ്കിലും അതുണ്ടായില്ല,,.. വീണ്ടും കണ്ണടച്ച് കിടന്നു..,, ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ച് ഞാനവളെ തട്ടി വിളിച്ചു,,,..

""അമ്മു ദേ… ഈ വെള്ളം കുടിക്ക്,,,..""

ഞാനവളെ താങ്ങി ചുണ്ടിലേക്ക്

💬 Comments

View all comments