0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2115

ഗ്ലാസ്സ് ചേർത്തു,,,.. ആ ഗ്ലാസ്സിലെ മുഴുവൻ വെള്ളവും അവളെക്കൊണ്ട് ഞാൻ കുടിപ്പിച്ചു,,.. ഗ്ലാസ്സ് ടേബിളിൽ വെച്ച് അവളെ തലയിണ വെച്ച് കിടത്തി,,..

ഞാൻ പതിയെ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കി,,,.. എല്ലാരും അവരവരുടെ മുറിയിലേക്ക് കയറിയെന്ന് തോന്നുന്നു,,..

ഞാൻ മുറിയിൽ കയറി അവളെ നോക്കി,, എന്തോ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി,,.. റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡ്ഷീറ്റ് എടുക്കാൻ നടന്നു,,.. പിന്നെയൊരു തോന്നലിൽ ഞാൻ തക്ഷരക്ക് അരികിൽ കട്ടിലിന്റെ ക്രാസയിൽ ചാരിയിരുന്നു,,..

അവളെനിക്ക് വേണ്ടി വാങ്ങിയ ഫോൺ നോക്കി,,.. ഞാനതെടുത്ത് ടേബിളിൽ വെച്ചു,.. ഇത് യൂസ് ചെയ്യാൻ വേണ്ടിയല്ലേ ഇപ്പോഴി കണ്ട പുകില്…

പെട്ടന്ന് അവളെന്റെ ഇടം കയ്യിലേക്ക് തല കയറ്റി വെച്ച് കിടന്നു,,.. ഉറക്കത്തിൽ ആണേൽ നടക്കില്ല എന്ന് എനിക്ക് അറിയാവുന്നോണ്ട് അവളെ മാറ്റാൻ തോന്നിയില്ല,,.. കുറച്ചൂടെ ഇറങ്ങി ഞാൻ ചാരിയിരുന്നു ,, എപ്പഴോ ഞാനുറങ്ങി പോയ്‌,,,....

━━━━━━━━━━━━━━━

തക്ഷര പതിയെ കണ്ണ് തുറന്ന് നോക്കി,,.. അന്നേരം ചാരിയിരുന്ന് ഉറങ്ങുന്ന അഭിയെയാണ് അവൾ കണ്ടത്,,,.. പതിയെ അവനെ ഉണർത്താതെ അവൾ എഴുന്നേറ്റു,,.. ഒരു പുഞ്ചിരിയോടെ അവളവനെ നോക്കി ഇരുന്നിട്ട് പതിയെ അവനെ ബെഡിലേക്ക് കിടത്തി,,..

തക്ഷര പതിയെ അവന്റെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു,,.. അവളവനോട് ചേർന്ന് കിടന്നു,,.. അവനെ ചുറ്റി പിടിച്ച് അവന്റെ ചൂട് പറ്റി അവൾ കിടന്നു,,.

"ഒരു ബാല്യത്തിന്റെ പ്രണയം ഒളിപ്പിക്കുന്ന മനസ്സിന്റെ കുസൃതി കണ്ട് മേഘങ്ങളിൽ ഒളിച്ചിരിക്കുന്ന നിലാവും താരകങ്ങളും ഒരു ചെറു പുഞ്ചിരിയോടെ നാണത്തോടെ കണ്ണടച്ചു…"

തുടരും...

Mr_ROMEO

💬 Comments

View all comments