0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 4.2K

അവളുടെ മുഖത്തേക്ക് കൈ നീട്ടിയതും അവളത് തട്ടി മാറ്റി...,,,...

""തൊട്ട് പോകരുത് എന്നേ,,...""

ദേഷ്യം കൊണ്ട് അവളത് പറഞ്ഞ് എന്നിൽ നിന്ന് മാറിയിരുന്നു,,.. അവളുടെ കണ്ണുകളിൽ എന്നോടുള്ള ദേഷ്യം മാത്രം,,,....

""തക്ഷര....,,,... താനൊന്ന് ക്ഷേമിക്ക്,,.. താൻ പിന്നെ ഇങ്ങനൊക്കെ കാട്ടിയാൽ ഞാൻ പിന്നെ എന്താ ചെയ്യണ്ടേ,,.. നിന്റെയി കഴുത്തിൽ കിടക്കുന്ന താലിക്ക് അതിന്റെതായ മഹത്യമുണ്ട്,,,.. അതു മനസ്സിലാക്കാതെ നീയിങ്ങനൊക്കെ പെരുമാറിയാൽ കാണുന്നവന് ദേഷ്യം വരാതെയിരിക്കോ,,... താൻ വാ,,..""

""എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാ,,. എനിക്ക് നിന്നെ ഇഷ്ട്ടമല്ല,,.. നിന്നോട് ഉള്ള വെറുപ്പ് അത് തീരില്ല,,..""

അവളത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു എന്നോടുള്ള വെറുപ്പിന്റെ തീ നാളം,,..

ഞാൻ അവിടെ നിന്ന് എണീറ്റ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും എന്തോ മൂർച്ചയുള്ള വസ്തു എന്റെ വയറിൽ തുളഞ്ഞ് കയറിയത് പോലെ,,,.. വേദന കൊണ്ട് താഴേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി...,,,,.. വന്യമായ ചിരിയോടെ തക്ഷരയെന്നെ നോക്കിക്കൊണ്ട് അന്ന് കണ്ട കത്തിയാൽ എന്റെ വയറിലേക്ക് കുത്തിയിറക്കി..,,,..

...,,,കത്തി കുത്തിയിറങ്ങിയ വേദനയെക്കാൾ എനിക്ക് വേദനിച്ചത് മനസ്സിലായിരുന്നു,,,.. എന്നെ കൊല്ലാൻ മാത്രമുള്ള വെറുപ്പ് ഉണ്ടോ അവൾക്ക്,,...

""തക്ഷര.......,,,,""

വേദനയോടെ ഞാനവളെ വിളിച്ചു..,,..

""സത്ത് പോ.....,,,""

ടിക്ക് ടോക്കിലെ വടുക് പെണ്ണിനെ പോലെ നോക്കി കൊണ്ടാണ് അവളാ പറഞ്ഞത്..,,, പുറകെ ആ കത്തി ഊരി വീണ്ടും കുത്തി...,,,.

""കുത്തല്ലേ മൈരേ....,,""

വേദനയോടെ ഞാൻ പറഞ്ഞ് മുഴുവപ്പിക്കും മുന്നെ വീണ്ടും കത്തി കയറി..,,, കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി..,,,. ഞാനവളുടെ കൈകളിൽ ബലമായി പിടിച്ച് മാറ്റി, തറഞ്ഞ് കയറിയ കത്തിയൂരി വലിച്ചെറിഞ്ഞു,,,... എന്നിട്ട് അവളെ നോക്കി,...

.....,

💬 Comments

View all comments