0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2078

ഡ്രസ്സ്‌ മാറി മുറിയിൽ നിന്നിറങ്ങി,,,,... താഴേക്ക് ചെല്ലുമ്പോ എല്ലാരും ഉണ്ട്,,.. അങ്ങനെ ഞാനും കഴിക്കാനിരുന്നു,,. മറ്റുള്ളവരെ കാണിക്കാനാണോ എന്തോ എനിക്ക് വിളമ്പി തന്നത് തക്ഷരയാ,,..... എനിക്കായിട്ടുള്ള ചിരിയല്ല മുഖത്തെങ്കിലും അതെനിക്കുള്ള ചിരിയിയായിട്ടാണ് ഞാൻ കണ്ടത്,,,...

കഴിച്ച് കഴിഞ്ഞ് ഞാനെണീറ്റ് റൂമിലേക്ക് നടന്നു,,.. ബാഗ് എടുത്ത് ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കാൻ തുടങ്ങി…,,,.. വീട്ടിലേക്ക് പോകുന്നത് ഓർത്തപ്പോൾ സന്തോഷം തോന്നുന്നുവെങ്കിലും ഏതാണ്ട് കുരുക്കിൽ പെട്ടതു പോലെ,,..

.,,,..,"ആ കുരുക്കിന്റെ പേര് തക്ഷര എന്നാണോ"…,,. ശവം വന്ന്.. ഞാനെന്റെ മനസ്സിനെ കുറിച്ച് ആലോചിച്ച് രണ്ട് തെറിയും പറഞ്ഞു,,.. അത് കേട്ടപ്പോ പിന്നെ വല്യ ശല്യമില്ല,,.....

""ഡാ അഭി നിന്റെ വണ്ടി ഞാനെടുക്കുന്നുണ്ട്,,...""

പുറകിൽ നിന്ന് തനുവിന്റെ വിളിയെത്തി….,,,

""എടുക്കുന്നതൊക്കെ കൊള്ളാം,,.. പെട്രോൾ അടിച്ചേക്കണേ,,.. എന്റെ അമ്മായിയപ്പനല്ല പൈസ തരുന്നേ..,,,""

""പോടാ.. തൊലി…. ഞാനത് എടുക്കുവാ…,,,""

""ഹ്മ്മ്….,,.. അല്ല എങ്ങോട്ടാ മോനെ,,...""

അവന്റെ പതിവില്ലാത്ത തപ്പൽ കണ്ടാ എനിക്ക് സംശയം,,...

""അതൊക്കെയുണ്ട് വൈകിട്ട് പറയാം,,,..""

""ആയിക്കോട്ടെ…,,,.. നീ വേഗം വരില്ലേ,,...""

""അതൊക്കെ എത്തും…,,,.. അപ്പൊ ശെരിയളിയാ…,,,""

ഇടയിലൂടെയൊരു താങ്ങ് താങ്ങിയെന്റെ തെറി കേൾക്കാൻ നിൽക്കാതെ അവൻ വേഗം സ്ഥലം കാലിയാക്കി,,.. ഞാൻ ബാഗ് ഒതുക്കിവെച്ച് ബെഡിൽ കയറി കിടന്നു,,...,,,,..

അപ്പോഴാണ് പാതസരത്തിന്റെ കിലുക്കം കേട്ടത്,,,. അത്‌ കെട്ടപ്പോഴേ തോന്നി..,,, അവളായിരിക്കുമെന്ന്,,.. ഞാനെങ്ങാനും നാട് വിട്ടോ എന്നറിയാനുള്ള വരവായിരിക്കും,,,..

""അ,,,,,...... അഭി....,,,""

മടിച്ച് മടിച്ചാണ് അവളെന്നെ വിളിച്ചത്,,,..

അവൾ വിളിച്ചത് കേട്ടിട്ടും ഞാൻ കണ്ണ് തുറക്കാൻ നിന്നില്ല,,,.. ഇന്നലെ പട്ടിയെ പോലെ തല്ലിയതിന്റെ അമർഷം നന്നായിട്ടുണ്ട്,,,.. കൂടെ രാവിലെ അവളുടെ കോപ്പിലെ ചേച്ചി ഭരണവും,..

""അഭി....,,,,""

ഈ വട്ടം താടകയുടെ ശബ്ദത്തിന് കനം വെച്ചതും പിന്നെ കിടന്നില്ല,,,.. ഇനി വിളി കേട്ടില്ല എന്ന് പറഞ്ഞ് തുടങ്ങും ശവം,,,...

""ഹ്മ്മ്,,..""

ഞാനൊന്ന് മൂളി കൊടുത്തു,,,....

""അഭിക്ക് ഷോൾഡർ വേദനിക്കുന്നുണ്ടോ,,,..""

"ഇപ്പൊ... എന്തിനാ തിരക്കുന്നത്,,,.." സംശയം ഉള്ളിൽ നിറഞ്ഞെങ്കിലും ഞാൻ ചോദിക്കാൻ നിന്നില്ല,,,...

""ഏയ്‌....,,,, ഇല്ല,,,...""

""ഉറപ്പായിട്ടും,,,...""

""ഹ്മ്മ്..,,, കൊഴപ്പില്ല,,,..""

കുറച്ച് നേരത്തേക്ക് നിശബ്ദത പാലിച്ചു,,,,..... അപ്പോഴും ഒരു കുസൃതിയോടെ അവളുടെ പാതസരത്തിന്റെ ചിലമ്പൽ കേൾക്കാമായിരുന്നു…,,,

""പിന്നെ സോറി...,,,,..""

അവളാ പറഞ്ഞത് കേട്ട് ഞെട്ടി ഞാൻ അന്താളിച്ച് നോക്കി,,,..

രാവിലെ കണ്ട പോലെയൊന്നുവല്ല,,.. മുഖത്ത് ആ പഴയ നുണക്കുഴി കാട്ടി ചിരിക്കുന്ന അവളെ ഇത്രയും നാളുകൾക്ക് ശേഷമാ എന്റെ മുന്നിൽ കാണുന്നത്,,..

"പെട്ടന്ന് മനസ്സൊന്നു പതറി പോയോ"......

ഞാനെന്റെ കയ്യിൽ

💬 Comments

View all comments