0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2077

ഇല്ലാത്തതിനാൽ ഞാൻ കണ്ണടച്ച് കിടന്നു,,.. ആ പാതസരം കിലുങ്ങി മുറിയിൽ അവളോടി നടക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു,,.. കുറച്ച് കഴിഞ്ഞതും വാതിൽ തുറന്ന് അവള് പോയി,,.. ഞാൻ പിന്നെ പോയ ഉറക്കത്തെ വിളിച്ച് സുഖമായി ഉറങ്ങി,,.

അങ്ങനെ ആയിരുന്നു ഞാൻ കരുതിയത്,,.. നന്നായി ഉറക്കം പിടിച്ച് വരുമ്പോഴാ തനുവിന്റെ വക വിളി,,..

ഞാൻ എണീക്കാൻ പോയില്ല,,.. ഉറക്കത്തിലെന്ന പോലെ രണ്ട് തൊഴി വെച്ചുകൊടുത്തു,,.. അത് കിട്ടിയപ്പോ അവൻ ഹാപ്പി….,,,,.. എന്നിട്ട് എൻറെ അടുത്ത് അവനും കിടന്നു,,.. അതിനിടയിൽ ആരോ വന്ന് വാതിൽ തുറന്ന് നോക്കി തിളക്കത്തിലെ ഡയോലോഗ് അടിച്ചു,,.. ""ഇപ്പൊ കണ്ടാൽ ഒരമ്മ പെറ്റ അളിയന്മാരാന്നെ പറയു,,,..""...,, കഷ്ടപ്പെട്ട് കണ്ണ് തുറക്കാനുള്ള മൂഡില്ലാത്തോണ്ടും തക്ഷരയുടെ ഓഞ്ഞ തൊലി കേട്ടോണ്ടും ഞാൻ നോക്കാൻ നിന്നില്ല,,..

"ഇനിയും തെയാൻ വയ്യാ,,,... അതോണ്ടാ…"................

പിന്നെയും തട്ടിയുള്ള വിളി കേട്ടോണ്ട ഞാനെണീറ്റത്,,. തനുവായിരുന്നു എന്നെയി വിളിച്ചോണ്ടിരുന്നേ,,..

""എന്താടാ നാറി,,,....""

ഉറക്കം പോയതിന്റെ വിഷമത്തില ആ ചോദ്യം ചോദിച്ചത്,,,..

""എടാ… കോപ്പേ മതി എണീക്ക്,,,.. മാളു വന്ന് എത്ര വിളിച്ചു,,,.. നിന്നോടും അമ്മുവിനോടും ഉച്ചക്ക് മുൻപ് നിന്റെ വീട്ടിലോട്ട് ചെല്ലാൻ,,,..""

""അതെന്തിന്,,,...""

""നാളെ പോകുന്നതിന് പകരം ഇന്ന് അവളെയും കൊണ്ട് കയറി ചെല്ല്,,...""

""ഏഹ്….,,,,""

എനിക്കൊന്നും മനസ്സിലാകുന്നില്ല,,,... സംശയത്തോടെ ഞാനവനെ തന്നെ നോക്കി അത് മനസ്സിലായിട്ടായിരിക്കും…

""എടാ..,,,.. ഈ ആഴ്ച തൊട്ട് നിനക്ക് ക്ലാസ്സിൽ പോകണ്ടേ,,...""

അവനത് പറഞ്ഞപ്പോഴാ ഞാനും അതോർത്തത്,,...

""ശ്ശെ…..,,, അങ്ങനൊന്ന് ഉണ്ടായിരുന്നല്ലേ,,,..""

""ആഹ്.. അങ്ങനൊന്ന് ഉണ്ട്,,.. പിന്നെ അമ്മു ലീവ് പിൻവലിച്ചു,,.. അമ്മു അവിടുത്തെ ടീച്ചറും നീയവിടുത്തേ സ്റ്റുഡന്റും അല്ലെ,,,..""

എന്നെ നോക്കി ഒരു ഓഞ്ഞ അവന്റെ ഊമ്പിയ ചിരിയും ഡിയോലോഗും,

അവന്നെന്നെ ആക്കിയതാണെന്ന് എനിക്ക് മനസ്സിലായെങ്കിലും പറഞ്ഞത് പോയിന്റ് അല്ലെ,,,..

""ഇന്ന് അമ്മു വന്ന് അച്ഛനോട് പറഞ്ഞതാ,,.. നിന്റെ ക്ലാസ്സ് എന്തിനാ മുടക്കുന്നെന്ന്,, നീയല്ലെങ്കിലും പഠിത്തത്തിൽ മോശമാണ് ഒരു ശ്രെദ്ധയുമില്ല എന്നൊക്കെയാ പറഞ്ഞേക്കുന്നെ,,..""

അതൊക്കെ കേട്ട് നിസ്സഹായതയോടെ ഞാനവനെ നോക്കി,,.. തക്ഷരയെനിക്ക് കുഴി തോണ്ടുവാണോ എന്നൊരു സംശയം ഇല്ലാതില്ല,,,..

"ഇവളിങ്ങനൊക്കെ കള്ളം പറഞ്ഞ് മുടിഞ്ഞ് പോവത്തെയുള്ളു",,.. മനസിലത് പറഞ്ഞെങ്കിലും ആകെയൊരു വല്ലായ്മ

എന്റെ മുഖത്ത് തെളിഞ്ഞ വിഷാദം കണ്ടിട്ടായിരിക്കും,, തനുവെന്റെ തോളിൽ തട്ടി,,..

""സാരല്യ പോട്ടെടാ,,,....""

ഒരു മങ്ങിയ ചിരിയും നൽകി ഞാൻ ബാത്‌റൂമിലേക്ക് കയറി,,,.. അവനെന്നെ നോക്കി അവിടെ നിന്നു,,,..

അവളിങ്ങനെ എന്നെ കുറ്റവും പറഞ്ഞ് നടന്നാൽ ശെരിയാകില്ല,,,... ഞാൻ ഒന്ന് ഫ്രഷായി

💬 Comments

View all comments