Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
അത് കേട്ടതും എന്റെയുള്ള കിളി കൂടോടെ ഇറങ്ങി പോയി,,,.. അപ്പോഴാണ് വാതിക്കൽ വായും പൊളിച്ച് നിൽക്കുന്ന തക്ഷരയെ കണ്ടത്,,,... എനിക്കും ഒരു രസം തോന്നി,,..
""ആണോ,,... അത് നിന്റെ അമ്മു ചേച്ചിക്ക് ബുദ്ധിയില്ലാത്തോണ്ടാ,,,.. ചേട്ടൻ പാവുല്ലേ,, നിന്റെ അമ്മു ചേച്ചിയാ ചേട്ടനെ ലവ് ചെയ്യുന്നേ,,.. വേണെങ്കിൽ ചോദിച്ചു നോക്കിക്കേ,,.. പിന്നെ നിന്റെ അമ്മുചേച്ചിക്ക് ഭ്രാന്താ.. അതോണ്ട് പുളുവടിച്ചതായിരിക്കും..""
ഞാനാപറഞ്ഞതിന് കയ്യും കെട്ടി വലിയ ചിന്തായിലായി ആ ചെറുത്,,.. ഞാനതിനെ പിടിച്ച് മടിയിലിരുത്തി വീണ്ടും പിള്ളേരോടൊപ്പം കളിക്കാൻ തുടങ്ങി,,,.. കളിക്കിടയിൽ ഇടക്കണ്ണിട്ട് വാതിക്കൽ നിൽക്കുന്ന തക്ഷരയെ നോക്കി,,,... മുഖമൊക്കെ ചുവന്ന് എന്നെ നോക്കി കണ്ണുരുട്ടി ചവിട്ടി തുള്ളി കയറിപ്പോയി,,.. "അത് കണ്ടപ്പളൊരു സമാധാനം,, നമ്മുക്ക് ഇങ്ങനൊക്കെയല്ലേ ഗോളടിക്കാൻ പറ്റു,,,.. പക്ഷെ ഇതിനുള്ള ഇടി ഉറപ്പാണേലും ഇങ്ങനൊക്കെയേ എനിക്ക് കഴിയു",,,...
അഭി പറഞ്ഞത് കേട്ട് ദേഷ്യം വന്നെങ്കിലും തക്ഷര ഒന്നും മിണ്ടിയില്ല,,,. ആരും കാണാതെ ചുണ്ടിൽ വിരിഞ്ഞ ചിരിയോളിപ്പിച്ച് കയ്യിലുള്ള തുണിയുമായി ബെഡ്‌റൂമിലേക്ക് കയറി,,,.. ഓരോ ഡ്രസ്സ് മടക്കി വെക്കുമ്പോഴാണ് ബെഡിൽ കിടന്ന അഭിടെ മൊബൈൽ മൂന്നാല് പ്രാവശ്യം വൈബ്രേഷൻ ചെയ്തത്,,,..
പെട്ടന്ന് തക്ഷരയുടെ കണ്ണ് മൊബൈലിന്റെ സ്‌ക്രീനിൽ വന്ന് കിടക്കുന്ന നോട്ടിഫിക്കേഷൻ മെസ്സേജിൽ ഉടക്കിയത്,,,.. "ശ്രുതി" അവളാ പേര് കണ്ടതും ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി,,.. അവളാ മൊബൈലെടുത്ത് നോക്കി,,..
""അഭി ഐ ലവ് യു,,..""
ആയൊരു മെസ്സേജ് കണ്ടതും അവൾക്ക് ഭ്രാന്ത് പിടിച്ച പോലെയായി,,.. കയ്യിലുള്ള മൊബൈൽ എറിഞ്ഞുടക്കാനാണ് തോന്നിയതെങ്കിലും അവളത് യെദാസ്ഥാനത്ത് വെച്ച് കയ്യിലുള്ള ബ്ലൗസ് ഒറ്റ വലിക്ക് കീറി രണ്ടാക്കി,,.. കുറച്ച് നേരം ബെഡിൽ ഇരുന്നു,, അല്പം കഴിഞ്ഞതും നിറഞ്ഞ മിഴികൾ തുടച്ച് ഡ്രസ്സ് ഒതുക്കി വെച്ച് കിച്ചണിലേക്ക് നടന്നു,,..
പോകുന്നിതിനിടക്കി സിറ്റ് ഔട്ടിൽ ഇരുന്ന് ചിരിച്ച് കളിക്കുന്ന അഭിയെ നിറഞ്ഞ ദേഷ്യത്തോടെ നോക്കുവാൻ മറന്നില്ല,,,..
━━━━━━━━━━━━━━━
അങ്ങനെ ഉച്ചയോടെ തക്ഷരയുടെ കൈ പിടിച്ച് ഞാനവളെന്റെ കൂടെ കൂട്ടി…,,,,..
ജീവിതത്തിലെ സുഖദുഃഖങ്ങളും സന്തോഷവും പകർത്ത് എന്റെ മാത്രമായി എന്റെ പാതിയായി ഞാനവളെ എന്റെ വീട്ടിലേക്ക് കയറ്റി…,,,. നിറഞ്ഞ പുഞ്ചിരിയോടെ അവൾ കയറി വന്നു…,,
ആന്റിമാർക്കൊക്കെ അവളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു,... "നല്ല സ്വഭാവം ഉള്ള കുട്ടിയാ" എന്നൊക്കെ ആന്റിമാർ അവരുടെ അഭിപ്രായം നൽകിയെങ്കിലും അവൾക്ക് മൂക്കത്താ ശുണ്ഠി…,,, "അതൊന്നും ആരും അറിയുന്നില്ലല്ലോ" എന്ന് ഞാൻ മനസ്സിലാക്കി
അമ്മയാണേൽ എന്നേക്കാൾ കൂടുതൽ ശ്രെദ്ധിച്ചത് തക്ഷരയെയാണ്..,,, അതുവരെ കൂടെ നിന്ന പെങ്ങള് ഒറ്റയടിക്ക്
💬 Comments
View all comments