0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2083

കാല് മാറി,,.. എന്നിട്ടോ "ഏട്ടത്തി" എന്നും വിളിച്ച് ഒലിപ്പിച്ചോണ്ടാ നടപ്പ്…,,..

അപ്പനാണേൽ ഏതാണ്ട് യുദ്ധം ജയിച്ചത് പോലെയാ നടപ്പ് കണ്ടാൽ…,,, "എല്ലാരും കണക്കാ"...

ചാച്ചനാണെൽ സന്തോഷം അടക്കാൻ വയ്യാ..,,,.. അവളെക്കാൾ പ്രായം കുറവാണെന്നുള്ള കുറവേയെനിക്കുള്ളു,,.. പിന്നെ തൊട്ടടുത്ത് തന്നെ മകളുണ്ട് എന്നുള്ളത്തിലാണ് പുള്ളിക്കാരൻ ഹാപ്പിയടിച്ച് നടക്കുന്നത്,,..

സ്ത്രീ ജനങ്ങൾ മുഴുവൻ കമ്മിറ്റി കൂടി ഞങ്ങളെ വിരുന്നിന് വിടുന്ന ചർച്ച ഇപ്പോഴെ തുടങ്ങി,..

പക്ഷെ അന്ന് ഞാനാദ്യമായി നിശബ്ദത പാലിച്ചു…,,.. ഒന്നിലും പെടാതെ മൗനമായി ഞാനൊതുങ്ങി നിൽക്കേണ്ടി വന്നു..,,..

അതിനിടയിൽ എന്നെ നോക്കി ദേഹിപ്പിക്കുന്ന നോട്ടം നോക്കികൊണ്ട് എനിക്ക് ചുറ്റും ഉപഗ്രഹം കണക്കെ കറങ്ങിക്കൊണ്ട് തക്ഷര നടക്കുന്നുണ്ടായിരുന്നു,,.. "അതെന്തിനെന്ന് ഇപ്പോഴും ഒരേത്തും പിടിയില്ല"….,,..

ഞാനെങ്ങോട്ടേലും ഒന്ന് മാറിയാൽ അപ്പോഴേക്കും എന്നെ തിരക്കി അവളെത്തും..,,.. അത് കാണുന്നവരുടെയൊക്കെ പരിഹാസം "എന്റെ പൊന്നോ സഹിക്കാൻ വയ്യാ…" എന്റെ ഭാര്യയെന്ന സാധനത്തിനെ സമ്മതിച്ചു, അതൊക്കെ കേട്ടിട്ടും അവൾക്കൊരു കുലുക്കവുമില്ല,,..

എന്നെ അതിശയിപ്പിച്ചത് അവളുടെ അഭിനയമാണ്, എന്താ ആക്ടിങ്,,.. അതൊക്കെ കണ്ട് ഞാൻ വാ പൊളിച്ച് പോയ്‌….,,,....

എന്റെ ഭാര്യയായി അവൾ അഭിനയം തകർത്ത് തുടർന്നു…,,,...

അപ്പോഴേക്കും തനു പാഞ്ഞേത്തി,,,.. എന്റെ കൂടെ അവനെ കണ്ടതും എന്റെ യെക്ഷിക്ക് കലിയിളകിയെന്ന് തോന്നുന്നു,,..

എന്നെ നോക്കി കണ്ണുകൊണ്ട് ഗോഷ്ടി കാട്ടുന്നുണ്ട്,,,. "എനിക്കാകെ മൊത്തം കൺഫ്യൂഷൻ,,.. നിർത്തതേയുള്ള പല്ല് കടിക്കലും,, കണ്ണുകൊണ്ടുള്ള കാട്ടായവും എല്ലാം നോക്കി പതിയെ പുറകിലേക്ക് നോക്കിയപ്പോഴാണ് സംഭവം കത്തിയത്,,. "ഞാൻ വെറുതെ ആ പിശാശിനെ പേടിച്ച്,... എന്നോടല്ല തനുവിനോടാ,,.. എന്റെ യെക്ഷി കണ്ണുകൊണ്ട് പേടിപ്പിക്കുന്നത്,,,.."

""അളിയാ നീ ശൂക്ഷിച്ചോ,,,.. എന്റെ ചേച്ചിക്ക് മദം പൊട്ടിയിട്ടുണ്ട്,,,..""

അവനത് എന്നോട് പറഞ്ഞത് കേട്ട് എൻറെ തൊണ്ടയിൽ നിന്ന് വെള്ളം വറ്റി,,,..

ഞാൻ തക്ഷരയെ നോക്കിയപ്പോ ശെരിയാ,... പതിവിനും കൂടുതൽ കലിപ്പിലാണ് അവളെന്നെ നോക്കുന്നത്,,.. ഞാൻ ചെറിയ ഭയത്തോടെ തനുവിനെ "രക്ഷിക്ക് അളിയാ" ന്ന് ദൈന്യതയോടെ കണ്ണുകളാൽ അപേക്ഷിച്ചു,,,..

…,, അത് മനസിലായെന്നത് പോലെ "വഴിയുണ്ട് അളിയാ" ന്ന് അവൻ തിരിച്ച് കണ്ണടച്ച് കാണിച്ച് അവനാ മൂദേവിയുടെ അടുത്തേക്ക് നടന്നു,,. എന്നെ നോക്കി മുഖം വെട്ടിച്ച് അവനെയും കൂട്ടി അവൾ ഒഴിഞ്ഞ ഇടത്തേക്ക് നടന്നു,,,.

അവളുടെ കലിപ്പ് സംസാരവും ഭയ ഭക്തി ബഹുമാനത്തോടെയുള്ള തനുവിന്റെ നിൽപ്പ് കണ്ടപ്പോഴേ തോന്നി എന്തേലും വള്ളിക്കെട്ട് പ്രശനം എനിക്കായ് ബസ് വിളിച്ച് വരുന്നുണ്ടെന്ന്,,,..

അപ്പോഴേക്കും അപ്പനെന്നെ കൂട്ടി അകത്തേക്ക് നടന്നു,,,.. പിന്നെ അച്ഛന്മാരോടും എളേപ്പന്മാരോടൊക്കെ അതും

💬 Comments

View all comments