Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
"ബ്യൂട്ടിഫുൾ ..അല്ലെ ??"വിസ്മയത്തോടെ ചുറ്റും നോക്കി കൊണ്ടിരുന്ന മോനോട് ഷെറിൻ ചോദിച്ചു ..
"വെരി ബ്യൂട്ടിഫുൾ ..." അവൻ തലയാട്ടികൊണ്ടു പറഞ്ഞു .."
അപ്പോളാണ് അവന്റെ വിണ്ടു കീറിയ ചുണ്ടുകൾ അവൾ വീണ്ടും ശ്രദ്ധിക്കുന്നത് .
"മോന് നല്ല ദാഹം ഉണ്ട് ല്ലേ ??"
"മ്മ്മ് "..
'കുടി വെള്ളം .അതിജീവനത്തിനു മുഖ്യമായ ഒരു കടകം'അവൾ മനസ്സിൽ പറഞ്ഞു .
"വാ മോനെ,വെള്ളം കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോന്ന് നോകാം " അവൾ ആ ഐലൻഡ് ന്റെ ഉള്ളിലേക്കു കടക്കാൻ ഒരുങ്ങികൊണ്ടു പറഞ്ഞു .
ടോണി അവളുടെ പിന്നാലെ കൂടി .
ഷെറിൻ ഐലണ്ടിന്റെ ഉള്ളിലേക്ക് നടന്നുകൊണ്ടിരുന്നു . എങ്ങും പക്ഷികളുടെ ശബ്ദം ഉയരാൻ തുടങ്ങി. മനസ്സിന് ആവിശ്യപെട്ടിരുന്ന സ്വാതന്ത്ര്യവും സന്തോഷവും അവ നൽകി .ഇരുവശങ്ങളിലും കൂറ്റൻ മരങ്ങളും ചെടികളും.ഷെറിൻ ഇതുവരെ എവിടേയും കണ്ടിട്ടില്ലാത്ത മരങ്ങളാണ് ചുറ്റും .അവിടേയും ഇവിടേയും ആയി കൂറേ പൂത്തുകിടക്കുന്ന വാഴകളും പൈനാപ്പിൾ ചെടികളും അവളുടെ ശ്രദ്ധയിൽ പെട്ടു.അങ്ങനെ കുറച്ചു നേരം മുന്നോട്ടു പോയപ്പോൾ അവൾ പെട്ടന്നു ചലനം നിശ്ചലമാക്കി .ഒരു കൈ ഉയർത്തി ടോണി യെയും നിൽക്കാൻ ആവിശ്യപ്പെട്ടു.അതെ അരുവിയുടെ ശബ്ദം ....
ടോണി യെ നോക്കി കൊണ്ട് ഒരു വിരൽ ചെവിയിൽ മുട്ടിച്ചു വലതുഭാഗത്തേക്കു ചൂണ്ടികാണിച്ചു ..ശബ്ദത്തെ പിന്തുടർന്ന ഷെറിൻ ഒരു അരുവിയുടെ ചുറ്റുംഎത്തിപെട്ടു .വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത് .
ചുവപ്പ്, മഞ്ഞ, പർപ്പിൾ , പിങ്ക് നിറങ്ങളിലുള്ള മനോഹരമായ പൂക്കൾ ചെറിയ അരുവികളുടെ തീരത്ത് സന്തോഷത്തോടെ വിശ്രമിച്ചു.അരുവികൾക്കു അടുത്തുകൂടി നടക്കുമ്പോൾ , പാറക്കെട്ടുകളിൽ വെള്ളമൊഴുകുന്നതിന്റെ ശബ്ദവും, കാറ്റ് മെല്ലെ വീശിയടിക്കുമ്പോൾ ഇലകൾ തുരുമ്പെടുക്കുന്ന ശബ്ദവും കേൾക്കാൻ ഷെറിന് അനുവദിച്ചു, ഒപ്പം സമാധാനത്തിന്റെ അനുഭൂതിയും.
അവൾ ആ അരുവിയിൽ നിന്നും ഒരു കൈപിടി വെള്ളമെടുത്തു കുടിച്ചു നോക്കി ..എന്നിട്ടു തലയാട്ടികൊണ്ടി ടോണി യെ നോക്കി .എന്നിട്ടു ടോണി യും ഇരു കൈകൾ കൊണ്ട് അവന്റെ ദാഹം ശമിച്ചു ....ആ മനോഹരമായ അരുവിയെ പിന്തുടർന്നു പോകാൻ ഷെറിൻ തീരുമാനിച്ചു .ഐലൻഡ് ന്റെ മധ്യമായാണ് ഈ അരുവി സ്ഥിതി ചെയ്യുന്നതു
💬 Comments
View all comments