Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
കടലിൽ തുഴയുവാൻ ഉപയോഗപ്പെടുത്തി.
.ഏകദേശം ഒരു പതിനഞ്ചു മിനിറ്റ് ആയപോളെക്കും അവർ
ഐലൻഡ് ന്റെ എടുത്തു എത്തിയിരുന്നു .പക്ഷെ തിരമാലകളുടെ ശക്തിയാൽ അവർക്കു കരയോട് കൂടുതൽ അടുക്കാൻ പറ്റിയില്ല .
"മോനെ ,ഇതിനുമപ്പുറം നമുക്ക് പോകാൻ പറ്റില്ല .നീന്തി തന്നെ കടക്കണം "
"മ്മ്മ് "അവൻ സമ്മത പൂർവം തലയാട്ടി .
രണ്ടു പേരും നീന്താനുള്ള ഒരുക്കത്തിൽ കടലിലേക്ക് ചാടി ..പ്രഭാത സൂര്യന്റെ ചൂട് അവർക്കു ആ തണിപ്പിൽ ഒരു താങ്ങു ആയി മാറി .ടോണി യെ മുന്നിൽ നീന്താൻ ആവിശ്യപ്പെട്ട് ഷെറിൻ അവന്റെ പിന്നാലെ കൂടി .അധികനേരമൊന്നും വേണ്ടി വന്നില്ല അവർക്കു കരയിൽ എത്തിപ്പെടാൻ .
അങ്ങേ അറ്റം ക്ഷീണിതനായ ഷെറിനും മകനും കരയിൽ എത്തിയതും അവിടെ മലർന്നു കിടന്നു .രണ്ടുപേരും കണ്ണുകൾ അടച്ചു ദീർകാശ്വാസം വിട്ടു .കുറച്ചു നേരം രണ്ടുപേരും ആ ഐലൻഡ് ഇത് അങ്ങനെ കിടന്നു .
ആദ്യം കണ്ണ് തുറന്നതു ഷെറിൻ ആയിരുന്നു . ആദ്യം തന്നെ അവൾ തിരിച്ചറിഞ്ഞത് ശബ്ദം ആയിരുന്നു. പക്ഷികളുടെ ശബ്ദം, കടൽ മണലിലേക്കു ഇഴയുന്ന ശബ്ദം. കാൽച്ചുവട്ടിൽ ദശലക്ഷക്കണക്കിന് മണൽധാന്യങ്ങളും തന്റെ മുഖത്ത് വീശിയടിക്കുന്ന തണുത്ത കാറ്റും അവൾക്കു അനുഭവപെട്ടു .
അതിനും പുറമേ തിരമാലകലും , തേങ്ങ, പൈനാപ്പിൾ എന്നിവ ഒന്നായി കലർന്ന തന്ത്രപരമായ സുഗന്ധം.ആ നിമിഷം ഫാന്റസിയും യാഥാർത്ഥ്യവും എത്ര എളുപ്പത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നുവെന്ന് അവൾ അത്ഭുതപ്പെട്ടു .
ഉണർന്നശേഷം ഒരു സ്വപ്നം തുടരുന്നതുപോലെയായിരുന്നു ഷെറിന് അത് തോന്നിയത് .അതിനാൽ അവൾ സ്വയം എണീറ്റ് കിഴക്കോട്ടു തിരിഞ്ഞു നോക്കി . ഇരുണ്ട നിയോൺ നീല
💬 Comments
View all comments